ഡിസംബര്‍ 5നാണ് പുഷ്പ 2 റിലീസ് ചെയ്തത്.
സമീപകാലത്ത് റിലീസ് ചെയ്ത് ചുരുങ്ങിയ സമയം കൊണ്ടുതന്നെ ആയിരം കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമയാണ് പുഷ്പ 2. സുകുമാറിന്റെ സംവിധാനത്തിൽ അല്ലു അർജുൻ നായകനായി എത്തിയ ചിത്രം നിലവിൽ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ ചിത്രത്തിലെ 'കിസ്സിക്ക്' എന്ന ഗാനത്തിന്റെ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഡാന്‍സിംഗ് ക്യൂൻ ശ്രീലീലയും അല്ലു അർജുനും തമ്മിലുള്ള ഗംഭീര നൃത്തവിരുന്നാണ് ഗാനരംഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിവേകയാണ്. സുബ്ലാഷിണിയാണ് ആലാപനം. ഗാനത്തിന്റെ തെലുങ്ക് വെർഷൻ എഴുതിയത് ചന്ദ്രബോസ് ആണ്. നേരത്തെ കിസ്സിക്ക് ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവന്നപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ പുഷ്പ ആദ്യഭാഗത്തിലെ സമന്തയുടെ 'ഊ ആണ്ടവ' തന്നെ ബെസ്റ്റ് എന്ന് പറഞ്ഞ് ആരാധകർ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
undefined
'ഒന്നും ശാശ്വതമായി നിലനിൽക്കാത്ത ലോകത്ത് ജീവിക്കുന്നത് എത്ര മനോഹരം'; ചിത്രങ്ങളുമായി വരദ
ഡിസംബര്‍ 5നാണ് പുഷ്പ 2 റിലീസ് ചെയ്തത്. ആദ്യദിനം മുതൽ റെക്കോർഡ് കളക്ഷനിട്ട ചിത്രം ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ആയിരം കോടി എന്ന സ്വപ്ന സംഖ്യയും മറികടന്നിരുന്നു. ആഗോള ബോക്സോഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രം എന്ന റെക്കോഡാണ് പുഷ്പ 2 ഇപ്പോള്‍ നേടിയിരിക്കുന്നത്. റിലീസായി 12 ദിവസത്തിനുള്ളില്‍ പുഷ്പ 2 ആഗോള കളക്ഷനില്‍ എസ്എസ് രാജമൌലിയുടെ ആര്‍ആര്‍ആര്‍ (1230 കോടി) കെജിഎഫ് 2 (1215 കോടി) എന്നിവയുടെ കളക്ഷനെ മറികടന്നിരിക്കുകയാണ്.
ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..