ഫസ്റ്റ് ഡേ കളക്ഷനില്‍ റെക്കോഡോ ? കേരളത്തിൽ 500 സ്ക്രീനുകളും കടന്ന് 'പുഷ്പ 2' തേരോട്ടം

By Web Team  |  First Published Dec 3, 2024, 2:03 PM IST

ഡിസംബര്‍ 5ന് പുഷ്പ 2 തിയറ്ററുകളില്‍. 


ല്ലു അർജുൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പുഷ്പ 2 റിലീസ് ചെയ്യാൻ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ച പ്രീ സെയിൽ ബിസിനസിന് മികച്ച പ്രതികരണമാണ് എമ്പാടും ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലും പുഷ്പ 2 റിലീസിന് മുമ്പു തന്നെ ചരിത്രം സൃഷ്ടിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നിലവിൽ 500 സ്ക്രീനുകളും കടന്ന് കേരളത്തിൽ 'പുഷ്പ 2' തേരോട്ടം തുടങ്ങിയിരിക്കുകയാണ്. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കകം രണ്ട് കോടിയിലേറെ പ്രീ സെയിൽസ് സ്വന്തമാക്കിയതിന് പിന്നാലെയാണ് ഈ നേട്ടം. തെലുങ്കിലെ ഒരു താരത്തിനും ലഭിക്കാത്ത ഗംഭീര ഓപ്പണിംഗാണ് അല്ലു അർജുന് കേരളത്തിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. 

Latest Videos

‘പുഷ്പ 2: ദ റൂൾ’ ഡിസംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. ലോകം മുഴുവനുമുള്ള തിയേറ്ററുകളിൽ 12,000 സ്ക്രീനുകളിൽ സിനിമ പ്രദർശിപ്പിക്കും. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ്. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. 

പുഷ്പരാജ് എത്താൻ രണ്ട് ദിനം; കേരളക്കരയിൽ കോടികൾ വാരി പുഷ്പ 2, പ്രീ സെയിലിൽ വൻ കളക്ഷൻ

സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയ വൻതാര നിര അണിനിരക്കുന്നുണ്ട്. കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!