ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ നോ പറയാന്‍ മടിക്കുന്ന കാര്യം; കോടികള്‍ നല്‍കാമെന്ന് പറഞ്ഞിട്ടും നോ പറഞ്ഞ് അല്ലു

By Web Team  |  First Published Dec 16, 2023, 10:18 AM IST

ഗുൽട്ടെ റിപ്പോർട്ട് ചെയ്തതുപോലെ ഒരു പ്രമുഖ ഗുഡ്ക ബ്രാൻഡ് ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. 


ഹൈദരാബാദ്: അല്ലു അർജുൻ നായകനായി എത്തുന്ന 2024ല്‍ ഇന്ത്യന്‍ സിനിമ ലോകം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2: ദ റൂള്‍. ചിത്രം ഇപ്പോള്‍ അണിയറ ജോലികളിലാണ്. ചിത്രം 2024 ആഗസ്റ്റില്‍ തീയറ്ററുകളില്‍ എത്താനിരിക്കെയാണ്.  അതേ സമയം ചിത്രത്തില്‍ ഒരു ഗുഡ്ക കമ്പനിയുടെ 10 കോടിയുടെ പരസ്യം അല്ലു അര്‍ജുന്‍ നിരസിച്ചുവെന്നാണ് പുതിയ വാര്‍ത്ത. 

ഗുൽട്ടെ റിപ്പോർട്ട് ചെയ്തതുപോലെ ഒരു പ്രമുഖ ഗുഡ്ക ബ്രാൻഡ് ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. ചിത്രത്തിലെ അല്ലുവിന്‍റെ പുഷ്പ എന്ന ക്യാരക്ടര്‍ ലഹരി ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ തങ്ങളുടെ ബ്രാന്‍റ് ചിത്രത്തില്‍ കോളാബ് ചെയ്യാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ അത്തരം ബ്രാൻഡുകളുടെ പ്രമോഷനിൽ തനിക്ക് താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് അല്ലു അർജുൻ അത് നിരസിച്ചുവെന്നാണ് വിവരം.

Latest Videos

ഇതാദ്യമായല്ല ഒരു മദ്യത്തിന്റെയോ പാൻ ബ്രാൻഡിന്റെയോ ഓഫർ അല്ലു അർജുൻ നിരസിക്കുന്നത്. പുഷ്പ: ദ റൈസിന്‍റെ വിജയത്തിന് ശേഷം ഒരു ടെലിവിഷൻ പരസ്യത്തിനായി ഒരു ഗുഡ്ക കമ്പനി നടന് വൻ തുക വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അല്ലു അര്‍ജുന്‍ ഈ പരസ്യം ചെയ്തില്ല.

സുകുമാറാണ് പുഷ്പയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പുഷ്പ: ദി റൈസ് 2021ലണ് പുറത്തിറങ്ങിയത്. പാന്‍ ഇന്ത്യ ഹിറ്റായി ചിത്രം മാറി. ആക്ഷൻ ഡ്രാമ മൂഡിലാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുൻ അടുത്തിടെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. 

നെറ്റ്ഫ്ലിക്സിനാണ് പുഷ്പ 2വിന്റെ സ്ട്രീമിം​ഗ് അവകാശം എന്നാണ് അഭ്യൂഹങ്ങൾ. ഇതെപ്പറ്റി ഔദ്യോഗികമായ അറിയിപ്പൊന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ നെറ്റ്ഫ്ലിക്സ് ടീമോ നല്‍കിയിട്ടില്ലെങ്കിലും അല്ലുവും നെറ്റ്ഫ്ലിക്സ് ടീമും തമ്മിലുള്ള കൂടിക്കാഴ്ച ഈ അഭ്യൂഹത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.സൗത്ത് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ പ്രസിദ്ധനായ അല്ലു അര്‍ജുന്റെ ജനസ്വീകാര്യത  'പുഷ്പ'യിലൂടെ പതിന്മടങ്ങു വര്‍ദ്ധിച്ചിരുന്നു. ഫഹദും അല്ലു അര്‍ജുനും തമ്മിലുള്ള ഗംഭീര കോമ്പോ കാണാന്‍ കാത്തിരിക്കുകയാണ് മലയാളികളും. പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്.ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. 

ഫ്രണ്ട്സ് താരം മാത്യു പെറിയുടെ മരണകാരണം വെളിപ്പെടുത്തി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ഡങ്കിയും സലാറും ക്ലാഷില്‍: ആദ്യ ദിനം ഏത് ചിത്രം കൂടുതല്‍ കളക്ഷന്‍ നേടും, കണക്കുകള്‍ ഇങ്ങനെ.!

click me!