'വിയര്‍പ്പില്‍ കുതിര്‍ന്ന ഡ്യൂപ്പിന്റെ വസ്‍ത്രവും സിനിമയ്‍ക്കായി മോഹൻലാല്‍ ധരിച്ചിരുന്നു'.
തിരക്കഥാകൃത്തും നടനും നിര്‍മാതാവുമായും ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് ആലപ്പി അഷ്‍റഫ്. ആലപ്പി അഷ്‍റഫ് താൻ ഭാഗമായ സിനിമകളുടെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്. ഒരു മാടപ്രാവിന്റെ കഥ എന്ന സിനിമയുടെ വിശേഷമാണ് പുതുതായി ചര്‍ച്ചയായി മാറിയിരിക്കുന്നത്. പ്രേം നസീറും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
ആലപ്പി അഷ്റഫ് ആദ്യമായി സംവിധായകനായ ചിത്രവും ആണ്. മോഹൻലാലും ആ ചിത്രത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ പിന്നീട് ഒഴിവാക്കുകയായിരുന്നു ആ കഥാപാത്രത്തെ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആലപ്പി അഷ്റഫ്. മോഹൻലാലിന്റെ സംഘട്ട രംഗം വരെ ചിത്രത്തിനായി ചിത്രീകരിച്ചുവെന്നും ആലപ്പി അഷ്റഫ് വെളിപ്പെടുത്തുന്നു.
undefined
മമ്മൂട്ടിയുടെയടക്കം പ്രതിഫലവും സംവിധായകൻ വെളിപ്പെടുത്തുന്നുണ്ട്. നസീര്‍ സാറിനെ നായകനായി തീരുമാനിച്ചു. ഒരു ലക്ഷമായിരുന്നു അദ്ദേഹത്തിന് പ്രതിഫലം. നായികയായി സീമയെയാണ് സിനിമയില്‍ തീരുമാനിച്ചിരുന്നത്. 35000 രൂപയായിരുന്നു നായികയ്‍ക്ക് പ്രതിഫലം. 25000 രൂപയായിരുന്നു മമ്മൂട്ടിയുടെ പ്രതിഫലം. മോഹൻലാലാകട്ടേ, അണ്ണാ താൻ എന്തായാലും വരാം എന്ന് വാക്ക് നല്‍കുകയും ആയിരുന്നു.
മോഹൻലാലിന്റെയും നസീറിന്റെയും രംഗങ്ങള്‍ അന്ന് സിനിമയ്‍ക്കായി ചിത്രീകരിച്ചു. രണ്ടു പേര്‍ക്കും ഡ്യൂപ്പ് ഉണ്ടായിരുന്നു. എന്നാല്‍ മോഹൻലാലിന്റെ ഡ്യൂപ്പിനുള്ള കോസ്റ്റ്യൂം സിനിമയുടെ ഡിസൈനര്‍ തയ്യാറാക്കിയിരുന്നില്ല. സാരമില്ല എന്ന് പറയുകയായിരുന്നു മോഹൻലാല്‍. തന്റെ ഷര്‍ട്ട് തന്നെ ആ ഡ്യൂപ്പിനും നല്‍കാൻ നിര്‍ദ്ദേശിച്ചു. അങ്ങനെ സ്റ്റണ്ട് രംഗം ചിത്രീകരിച്ചു. വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു ഡ്യൂപ്പിന്റെ വസ്‍ത്രം. ആ ഷര്‍ട്ട് താൻ ഇട്ടോളാമെന്ന് പറയുകയായിരുന്നു മോഹൻലാല്‍. അതൊന്നും ഇടല്ലേ, കുഴപ്പമാകുമെന്ന് ഒരാള്‍ പറയുന്നും ഉണ്ടായിരുന്നു. അയാളും നമ്മളെ പോലെ മനുഷ്യനല്ലേയെന്നും പറയുകയായിരുന്നു മോഹൻലാല്‍. മനുഷ്യസ്‍നേഹിയായ മോഹൻലാലിനെ താൻ തിരിച്ചറിഞ്ഞു. അങ്ങനെ ആ രംഗം ചിത്രീകരിച്ചു. പക്ഷേ മറ്റ് രംഗങ്ങള്‍ എടുക്കാൻ താരത്തിന് സമയമില്ലായിരുന്നു. ഗത്യന്തരമില്ലാതെ മോഹൻലാലിന്റെ കഥാപാത്രത്തെ ഒഴിവാക്കി. മോഹൻലാലിന്റെ അനുമതിയോടെയായിരുന്നു കഥാപാത്രത്തെ ഒഴിവാക്കിയതെന്നും പറയുന്നു ആലപ്പി അഷ്‍റഫ്.
Read More: മിത്രൻ ജവഹറിന്റെ സംവിധാനത്തില്‍ മാധവൻ, ഫസ്റ്റ് ലുക്ക് പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക