കാനിൽ തിളങ്ങിയ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ഇനി ഒടിടിയിൽ; എന്ന് ? എവിടെ ? എപ്പോൾ ?

By Web Desk  |  First Published Dec 27, 2024, 6:50 PM IST

ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് നേടിയിട്ടുണ്ട്.


ന്താരാഷ്ട്ര തലത്തിൽ തരംഗങ്ങൾ സൃഷ്ടിച്ച 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'(പ്രഭയായ് നിനച്ചതെല്ലാം)  ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. 2025 ജനുവരി 3ന് ചിത്രത്തിന്റെ സ്ട്രീമിം​ഗ് ആരംഭിക്കും. 29-ാമത് ഐഎഫ്എഫ്കെയിലും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പ്രദർശിപ്പിച്ചിരുന്നു. 

പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം നവംബർ 22ന് തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയിൽ വിതരണം ചെയ്തത്. ഫ്രാൻസിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളിൽ പ്രശംസ പിടിച്ചുപറ്റിയതിനും അവിടുത്തെ വിശാലമായ തിയറ്റർ റിലീസിനും ശേഷമാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഇന്ത്യയിൽ റിലീസ് ചെയ്തത്.

Latest Videos

undefined

കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് പുരസ്കാരം നേടിയിരുന്നു ചിത്രം. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രവുമാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

'എന്റെ രാജകുമാരി'; മാർക്കോയിൽ നിർണായക റോളിലെത്തിയത് സ്വന്തം മക്കള്‍; സന്തോഷം പങ്കിട്ട് നിർമാതാവ്

ഇന്ത്യ- ഫ്രാൻസ് ഔദ്യോഗിക സഹനിർമ്മാണ സംരംഭമായി ഒരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫ്രാൻസിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയിൽ നിന്നുള്ള ചാക്ക് & ചീസ്, അനതർ ബർത്ത് എന്നീ ബാനറുകൾ ചേർന്നാണ്. ഇന്ത്യയിൽ എല്ലാ പ്രധാന നഗരങ്ങളിലും സ്പിരിറ്റ് മീഡിയയാണ് ചിത്രം വിതരണം ചെയ്യുന്നത്. പിആർഒ ശബരി. അതേസമയം, ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് നേടിയിട്ടുണ്ട്.  മികച്ച സംവിധാനം(പായല്‍ കപാഡിയ), മികച്ച ഇംഗ്ലീഷിതര ഭാഷാ ചിത്രം എന്നിവയാണ് നോമിനേഷനുകൾ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!