'കൊലപാതകം കൊലപാതകം തന്നെയാണ്' പോച്ചർ സീരീസിന്‍റെ പ്രമോ വീഡിയോയുമായി ആലിയ

By Web Team  |  First Published Feb 13, 2024, 8:17 AM IST

നടി ആലിയ ഭട്ടിന്റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈസാണ് പോച്ചറിന്റെ  എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്.
സീരിസ് എത്തുന്നതിന്‍റെ ഭാഗമായി ആമസോണ്‍ പ്രൈം വീഡിയോ ഇപ്പോൾ ഒരു ആലിയ അഭിനയിച്ച പ്രമോ വീഡിയോ ഇറക്കിയിട്ടുണ്ട്.


മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട സംഘത്തെ  കണ്ടെത്തിയ യഥാർത്ഥ ജീവിത സംഭവങ്ങളെ അധികരിച്ച് ഫെബ്രുവരി 23 ന് ലോകമെമ്പാടും പ്രദർശനത്തിന് എത്തുന്ന സീരിസാണ് പോച്ചർ. എമ്മി അവാർഡ് ജേതാവായ  റിച്ചി മേത്ത രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ച ഈ പരമ്പരയിൽ നിമിഷ സജയൻ, റോഷൻ മാത്യു, ദിവ്യേന്ദു ഭട്ടാചാര്യ എന്നിവരാണ് അഭിനേതാക്കളായി എത്തുന്നത്. ഈ അന്വേഷണം നടത്തി സത്യം കണ്ടെത്തി ജീവൻ പണയപ്പെടുത്തി ശ്രമിച്ച ഒരു കൂട്ടം ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർമാർ, എൻജിഒ പ്രവർത്തകർ, പോലീസ് കോൺസ്റ്റബിൾമാർ എന്നിവരെ അടിസ്ഥാനമാക്കിയുള്ളതാണ് സീരിസ്. 

നടി ആലിയ ഭട്ടിന്റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈസാണ് പോച്ചറിന്റെ  എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്.സീരിസ് എത്തുന്നതിന്‍റെ ഭാഗമായി ആമസോണ്‍ പ്രൈം വീഡിയോ ഇപ്പോൾ ഒരു ആലിയ അഭിനയിച്ച പ്രമോ വീഡിയോ ഇറക്കിയിട്ടുണ്ട്. മനുഷ്യനോ മൃഗമോ ആകട്ടെ, എല്ലാ ജീവികളുടെയും മൂല്യം ഒരുപോലെയായിരിക്കേണ്ടതല്ലേ? ഇരുവർക്കുമെതിരായ കുറ്റകൃത്യങ്ങൾ ശിക്ഷിക്കപ്പെടാതെ പോകരുത്, എല്ലാത്തിനുമുപരി, 'കൊലപാതകം കൊലപാതകം തന്നെയാണ്' എന്ന സന്ദേശമാണ് വീഡിയോ നല്‍കുന്നത്. 

Latest Videos

ആനകളുടെയും എണ്ണമറ്റ മറ്റ് മൃഗങ്ങളുടെയും വാസസ്ഥലമായ ഈ വനം വേട്ടക്കാരുടെ വരവ് വരെ എല്ലായ്പ്പോഴും അവയുടെ സുരക്ഷിത താവളമായിരുന്നു. നുഴഞ്ഞുകയറുകയും കയ്യേറുകയും നിഷ്കരുണം മൃഗങ്ങളെ കൊല്ലുകയും ചെയ്ത വേട്ടക്കാർ നിരവധി മൃഗങ്ങളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നിർബന്ധിതരായി. 

ക്യൂസി എന്റർടൈൻമെന്റിന്റെ എഡ്വേർഡ് എച്ച്. ഹാം ജൂനിയർ, റെയ്മണ്ട് മാൻസ്ഫീൽഡ്, സീൻ മക്കിറ്റ്രിക് എന്നിവർ സ്യൂട്ടബിൾ പിക്ചേഴ്സ്, പൂർ മാൻസ് പ്രൊഡക്ഷൻസ്, എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്നിവയുമായി സഹകരിച്ച് നിർമ്മിച്ചതാണ് പോച്ചർ. അലൻ മക്അലക്സ് (സ്യൂട്ടബിൾ ബോയ്) സ്യൂട്ടബിൾ പിക്ചേഴ്സിന്റെ നിർമ്മാതാവായി പ്രവർത്തിക്കുന്നു. ഫോട്ടോഗ്രാഫി ഡയറക്ടർ ജോഹാൻ എയ്ഡ്, സംഗീതസംവിധായകൻ ആൻഡ്രൂ ലോക്കിംഗ്ടൺ, എഡിറ്റർ ബെവർലി മിൽസ് എന്നിവര്‍ നേരത്തെ ഡൽഹി ക്രൈം എന്ന സീരിസിലും പ്രവര്‍ത്തിച്ചിരുന്നു. 

അന്തരിച്ച ക്യാപ്റ്റന്‍ വിജയിക്കൊപ്പം സ്ക്രീനിലെത്തും? ; ദ ഗോട്ടിലെ അടുത്ത അത്ഭുതം ഇങ്ങനെ.!

'പ്രേമലു'തരംഗമോ; ആദ്യ ഞായറാഴ്ച ബോക്സോഫീസ് തൂഫാനാക്കിയ കോടികളുടെ കണക്ക് ഇങ്ങനെ.!

click me!