പ്രഭാസിന്റെ കല്‍ക്കി 2898 എഡി സംവിധായകനൊപ്പം ഹിറ്റ് നായികയും.
രാജ്യമൊട്ടാകെ പേരുകേട്ട ഒരു തെലുങ്ക് സംവിധായകനാണ് നാഗ് അശ്വിൻ. മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് മഹാനടിയിലൂടെ നാഗ് അശ്വിൻ നേടിയിരുന്നു. കല്‍ക്കി 2898 എഡി എന്ന ചിത്രം വിജയമായതിനാലും നാഗ് അശ്വിൻ ശ്രദ്ധയാകര്‍ഷിച്ചു. നാഗ് അശ്വിന്റെ സംവിധാനത്തിലുള്ള ഒരു ചിത്രത്തില്‍ ആലിയ ഭട്ട് നിര്‍ണായക വേഷത്തിലുണ്ടാകുമെന്ന വാര്‍ത്തയാണ് പുതുതായി ചര്‍ച്ചയാകുന്നത്.
നായിക പ്രാധാന്യമുള്ള ഒരു തെലുങ്ക് ചിത്രത്തിലും ആലിയ ഭട്ടുണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്. നാഗ് അശ്വിൻ തിരക്കഥ എഴുതിക്കഴിഞ്ഞുവെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. എന്തായാരിക്കും പ്രമേയമെന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ല.കല്‍ക്കി 2 മിക്കവാറും അടുത്ത വര്‍ഷം ജനുവരി മാസത്തിലോ ഫെബ്രുവരിയിലോ ആയിരിക്കും തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്.
പ്രഭാസിന് കല്‍ക്കിക്ക് ആകെ 80 കോടി രൂപയാണ് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ദീപിക പദുക്കോണ്‍ നായികയായപ്പോള്‍ പ്രഭാസ് ചിത്രത്തില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും കഥാപാത്രങ്ങളായി എത്തിയതും ശ്രദ്ധയാകര്‍ഷിച്ചു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ.
പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കള്‍. സിനിമയെ നമുക്ക് വിലമതിക്കാം എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കിയത്. കലാസൃഷ്‍ടിയില്‍ നമുക്ക് മതിപ്പ് ഉണ്ടാകണം. അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം. സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നുമായിരുന്നു കുറിപ്പ്.
Read More: അനുവാദമില്ലാതെ കാമുകിയുടെ ഫോട്ടോയെടുത്തു, ഫോട്ടോഗ്രാഫറെ പരിഹസിച്ച് യുവ നടൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക