ഖാലിദ് റഹ്മാന്‍റെ പുതിയ ചിത്രമായ 'ആലപ്പുഴ ജിംഖാന'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
കൊച്ചി: ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന് 'ആലപ്പുഴ ജിംഖാന' എന്നാണ് പേര് നൽകിയിരിക്കുന്നത്. ഒരു കോമഡി സ്പോര്‍ട്സ് ഡ്രാമയാണ് ചിത്രം എന്നാണ് വിവരം.
നസ്ലെൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേ സമയം പടത്തിന്‍റെ ടൈറ്റിലില്‍ പോരാട്ടത്തിന് ഇറങ്ങി നില്‍ക്കുന്ന ബോക്സറാണ് ഉള്ളത്. മുഖം കാണിക്കാതെയാണ് ബോക്സര്‍ എങ്കിലും നസ്ലെൻ ആണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. ഇപ്പോള്‍ ഫസ്റ്റലുക്ക് പോസ്റ്ററിന്‍റെ ബിഹൈന്‍റ് ദ സീന്‍ ഫോട്ടോകളും വൈറലാകുകയാണ്.
നസ്ലെന്‍റെ മേയ്ക്കോവര്‍ വന്‍ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കുന്നത്. യുവതാരത്തിന്‍റെ ചിത്രത്തിനായുള്ള സമര്‍പ്പണം ഗംഭീരം എന്നാണ് അഭിപ്രായം ഉയരുന്നത്. 'സച്ചിന്‍' ഇനി ജിമ്മനാണ് എന്നാണ് വന്ന ഒരു കമന്‍റ്. ഇത്തരത്തില്‍ രസകരമായ കമന്‍റുകളും എത്തുന്നുണ്ട്. പ്രേമവും പൈങ്കിളിയും വിട്ട് ട്രാക്ക് മാറ്റിയോ മച്ചാന്‍ എന്നാണ് മറ്റൊരു കമന്‍റ്. എന്തായാലും നസ്ലെന്‍റെ മേയ്ക്കോവര്‍ സോഷ്യല്‍ മീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.
പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് 'ആലപ്പുഴ ജിംഖാന' നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.
ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
ഇന്ത്യയിലെ ആദ്യത്തെ 200 കോടി നേടിയ ചിത്രം; അതിലെ നായകനാകാനുള്ള അവസരം നഷ്ടപ്പെടുത്തിയ കിംഗ് ഖാന്‍ !