അക്ഷയ് കുമാറിന്റെ ആക്ഷൻ ഡ്രാമ ചിത്രം സ്കൈ ഫോഴ്സ് 2025 റിപ്പബ്ലിക് ദിന വാരാന്ത്യത്തിൽ റിലീസ് ചെയ്യും.
മുംബൈ: തുടര്‍ച്ചയായ ബോക്സോഫീസ് പരാജയങ്ങളില്‍ ഉഴലുന്ന അക്ഷയ് കുമാറും അദ്ദേഹത്തിന്‍റെ ഫാന്‍സും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ഡ്രാമ ചിത്രമാണ് സ്കൈ ഫോഴ്സ്. ചിത്രം 2025 റിപ്പബ്ലിക് ദിന വാരാന്ത്യത്തില്‍ റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം.
സാറ അലി ഖാൻ, വീർ പഹാരിയ, നിമ്രത് കൗർ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സന്ദീപ് കെവ്‌ലാനി, അഭിഷേക് അനിൽ കപൂർ എന്നിവർ സംവിധാനം ചെയ്ത ചിത്രം ദിനേശ് വിജയനാണ് നിർമ്മിക്കുന്നത്. ലോംഗ് വീക്കെന്‍റ് ലഭിക്കും എന്നതാണ് ഈ തീയതി റിലീസിനായി തെരഞ്ഞെടുക്കാന്‍ കാരണം എന്നാണ് വിവരം.
അതേ സമയം പ്രോജക്റ്റ് സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സ്കൈ ഫോഴ്സിന് പിന്നിലെ ചലച്ചിത്ര പ്രവർത്തകർ എന്നാണ് വിവരം. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ വ്യോമാക്രമണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒസ്കാര്‍ നേടിയ സംഘമാണ് ചിത്രത്തിന്‍റെ ഗ്രാഫിക്സ് ചെയ്യുന്നത് എന്നാണ് വിവരം.
റിപ്പോർട്ടുകൾ പ്രകാരം 2025 ജനുവരി 24-ന് സ്കൈ ഫോഴ്‌സ് റിലീസ് ചെയ്യുമെന്നാണ് വിവരം. ആദ്യ ട്രെയിലർ ക്രിസ്മസിന് പ്രതീക്ഷിക്കാം. ഇടയില്‍ അതിഥി വേഷത്തില്‍ സിങ്കം എഗെയ്നില്‍ വരുമെങ്കിലും ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ബോക്‌സ് ഓഫീസിലേക്ക് പ്രധാന നടനായി അക്ഷയ് കുമാർ മടങ്ങിയെത്തുന്ന ചിത്രമാകും സ്കൈ ഫോഴ്സ്.
അതേ സമയം ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്ത സണ്ണി ഡിയോളിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ജാട്ടും 2025 ലെ റിപ്പബ്ലിക് ദിന റിലീസാണ് ലക്ഷ്യം വയ്ക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇതിനകം പുറത്ത് എത്തിയിട്ടുണ്ട്. ഇതോടെ ബോക്സോഫീസില്‍ അക്ഷയ് കുമാര്‍ സണ്ണി ഡിയോള്‍ ക്ലാഷ് അടുത്തവര്‍ഷം ആദ്യ മാസത്തില്‍ തന്നെ പ്രതീക്ഷിക്കാം.
ഫൗജി രണ്ട്: ബോളിവുഡിന്റെ ഷാരൂഖ് ഖാന്റെ പ്രതികരണം വെളിപ്പെടുത്തി വിക്കി ജെയ്‍ൻ
വിവാദങ്ങള്‍ക്ക് അവസാനം, മാറ്റങ്ങള്‍ വരുത്തി: കങ്കണയുടെ 'എമർജൻസി'ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു