ടിക്കറ്റ് വാങ്ങാന്‍ ആളില്ല; അക്ഷയ് കുമാറിന്‍റെ ന്യൂജേഴ്സിയിലെ താരനിശ ഉപേക്ഷിച്ചു

By Web Team  |  First Published Feb 27, 2023, 10:05 PM IST

അക്ഷയ്‌ക്ക് പുറമെ മൗനി റോയ്, ദിഷ പടാനി, നോറ ഫത്തേഹി, സോനം ബജ്‌വ, അപർശക്തി ഖുറാന, സാരാ ഖാൻ, ഗായകരായ ജസ്‌ലീൻ റോയൽ, സ്റ്റെബിൻ ബെൻ എന്നിവരും പര്യടനത്തിന്‍റെ ഭാഗമാണ്.


മുംബൈ:  ദി എന്റർടെയ്‌നേഴ്‌സ് എന്ന പേരില്‍ തെക്കന്‍ അമേരിക്കയിലെ വിവിധ ഇടങ്ങളില്‍ താരനിശ നടത്താന്‍ ഒരുങ്ങുകയാണ് അക്ഷയ് കുമാര്‍. യുഎസ് കാനഡ എന്നിവിടങ്ങളില്‍ അക്ഷയ് കുമാറും സംഘവും പരിപാടികൾ അവതരിപ്പിക്കും. ഏറ്റവും പുതിയ വിവരം അനുസരിച്ച് ഈ ടൂറിന്‍റെ ഭാഗമായി നിശ്ചയിച്ച യുഎസിലെ ന്യൂജേഴ്‌സിലെ പരിപാടി ഉപേക്ഷിച്ചു.

നേരത്തെ  മാർച്ച് 4നായിരുന്നു ന്യൂജേഴ്‌സിയിലെ താരനിശ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ടൂര്‍ സംബന്ധിച്ച് പുതുതായി ഇട്ട പോസ്റ്റില്‍ മാര്‍ച്ച നാലിലെ പരിപാടി അക്ഷയ് ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ ചാര്‍ട്ട് പ്രകാരം മാർച്ച് 3ന് അറ്റ്‌ലാന്റയിലും മാർച്ച് 8-ന് ഡാളസിലും മാർച്ച് 11ന് ഒർലാൻഡോയിലും, മാർച്ച് 12-ന് ഓക്‌ലൻഡിലും ആയിരിക്കും ദി എന്റർടെയ്‌നേഴ്‌സ് എന്ന അക്ഷയ് നയിക്കുന്ന താര നിശകള്‍ നടക്കുക. 

Latest Videos

അക്ഷയ്‌ക്ക് പുറമെ മൗനി റോയ്, ദിഷ പടാനി, നോറ ഫത്തേഹി, സോനം ബജ്‌വ, അപർശക്തി ഖുറാന, സാരാ ഖാൻ, ഗായകരായ ജസ്‌ലീൻ റോയൽ, സ്റ്റെബിൻ ബെൻ എന്നിവരും പര്യടനത്തിന്‍റെ ഭാഗമാണ്.

ന്യൂജേഴ്‌സി താരനിശ റദ്ദാക്കിയേക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടിക്കറ്റ് വില്‍പ്പന വളരെ മോശമായതാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്താന്‍ കാരണമെന്നാണ് ഡിഎൻഎ റിപ്പോർട്ട് ചെയ്തത്. ഷോയുടെ ടിക്കറ്റ് വിൽപ്പന വളരെ മന്ദഗതിയിലായതാണ് റദ്ദാക്കാനുള്ള പ്രധാന കാരണമെന്ന് ഷോയുടെ പ്രൊമോട്ടറായ അമിത് ജെയ്‌റ്റ്ലി തന്നെ വെളിപ്പെടുത്തിയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Akshay Kumar (@akshaykumar)

വളരെ അന്താരാഷ്ട്ര നിലവാരമുള്ള ഷോയാണ് ന്യൂജേഴ്‌സിയില്‍ എത്തിച്ചതെന്നും. എന്നാല്‍ കാര്യങ്ങള്‍ അനുകൂലമായില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂജേഴ്‌സി ഇവന്റിനായി ഇതിനകം ടിക്കറ്റ് വാങ്ങിയവർക്ക് സംഘാടകർ റീഫണ്ട് ആരംഭിച്ചുവെന്നാണ് റിപ്പോർട്ട് വരുന്നത്.

അക്ഷയ് കുമാറിന് ഒരു പതിറ്റാണ്ടിനിടെ ഏറ്റവും ദുരന്ത ഞായര്‍; ബോക്സ് ഓഫീസില്‍ തകര്‍ന്ന് 'സെല്‍ഫി'

കാമുകിയെ ചുംബിച്ച് യാത്ര പറയുന്ന ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ- വീഡിയോ പുറത്ത്

click me!