അണ്ടര്‍വേള്‍ഡ് എന്നാണ് മൂന്നാമത്തെ ടാസ്‍കിന് ബിഗ് ബോസ് പേരിട്ടിരുന്നത്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളില്‍ വന്‍ തിരിച്ചുവരവ് നടത്തി അഖില്‍ മാരാര്‍. ഈ വിഭാഗത്തില്‍ ബിഗ് ബോസ് ഉള്‍ക്കൊള്ളിച്ച ആദ്യ രണ്ട് ടാസ്കുകളിലും 10-ാം സ്ഥാനത്ത് മാത്രമെത്തി രണ്ട് പോയിന്‍റുകള്‍ മാത്രം നേടിയിരുന്ന അഖില്‍ മൂന്നാം ടാസ്കില്‍ ഒന്നാം സ്ഥാനം നേടി! അണ്ടര്‍വേള്‍ഡ് എന്ന് ബിഗ് ബോസ് പേരിട്ടിരുന്ന ടാസ്കില്‍ ഹൌസിലെ സ്വിമ്മിംഗ് പൂളില്‍ ബിഗ് ബോസ് നിക്ഷേപിച്ചിരുന്ന നാണയങ്ങളില്‍ നിന്ന് സ്വന്തം ചിത്രം ആലേഖലനം ചെയ്തത് കണ്ടെത്തുകയാണ് വേണ്ടിയിരുന്നത്. ഇതിനായി എടുക്കുന്ന സമയം കണക്കാക്കിയാണ് വിജയികളുടെ ക്രമം നിശ്ചയിച്ചത്. ടാസ്കിന് മുന്നോടിയായി ബിഗ് ബോസ് ഒരു ലൈഫ് ഗാര്‍ഡിനെയും ഏര്‍പ്പെടുത്തിയിരുന്നു. പത്താം സ്ഥാനത്തെത്തിയ ശോഭ 7 മിനിറ്റും 7 സെക്കന്‍റുമെടുത്താണ് തന്‍റെ ചിത്രമുള്ള കോയിന്‍ കണ്ടെത്തി പോഡിയത്തില്‍ വച്ചതെങ്കില്‍ ഒന്നാമതെത്തിയ അഖില്‍ അതിനായി എടുത്തത് വെറും 27 സെക്കന്‍ഡുകള്‍ മാത്രമാണ്. ഈ ടാസ്കില്‍ നിന്ന് ഓരോ മത്സരാര്‍ഥിയും നേടിയ പോയിന്‍റും അതിനായി എടുത്ത സമയവും ചുവടെ..
ശോഭ- 1 പോയിന്‍റ്- 7.7 മിനിറ്റ്
undefined
സെറീന- 2 പോയിന്‍റ്- 4.33 മിനിറ്റ്
വിഷ്ണു- 3 പോയിന്‍റ്- 3.58 മിനിറ്റ്
റെനീഷ- 4 പോയിന്റ്- 3.39 മിനിറ്റ്
ജുനൈസ്- 5 പോയിന്റ്- 2.52 മിനിറ്റ്
റിനോഷ്- 6 പോയിന്‍റ്- 2.15 മിനിറ്റ്
ഷിജു- 7 പോയിന്‍റ്- 2.06 മിനിറ്റ്
മിഥുന്‍- 8 പോയിന്റ്- 1.8 മിനിറ്റ്
നാദിറ- 9 പോയിന്‍റ്- 1.6 മിനിറ്റ്
അഖില്‍- 10 പോയിന്‍റ്- 27 സെക്കന്‍ഡ്
അതേസമയം ടിക്കറ്റ് ടു ഫിനാലെയിലെ 3 ടാസ്കുകള്‍ അവസാനിച്ചപ്പോള്‍ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത് നാദിറയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആകെ 2 പോയിന്‍റ് മാത്രമാണ് നാദിറ നഷ്ടപ്പെടുത്തിയത്. നേടിയത് ആകെ 28 പോയിന്‍റുകളും. രണ്ടാം സ്ഥാനത്ത് 22 പോയിന്‍റുകളുമായി റിനോഷും മൂന്നാം സ്ഥാനത്ത് 18 പോയിന്‍റുകളുമായി സെറീനയുമാണ്. മൂന്ന് മത്സരങ്ങള്‍ക്കു ശേഷമുള്ള പോയിന്‍റ് നില.
ടിക്കറ്റ് ടു ഫിനാലെ പോയിന്‍റ് നില (3 മത്സരങ്ങള്‍ക്ക് ശേഷം)
നാദിറ- 28
റിനോഷ്- 22
സെറീന- 18
ശോഭ- 17
മിഥുന്‍- 17
ജുനൈസ്- 15
റെനീഷ- 13
ഷിജു- 13
അഖില്‍- 12
വിഷ്ണു- 10
WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ