വരാനിരിക്കുന്നത് ഇനി അജിത്ത് ആരാധകരുടെ ദിവസങ്ങള്‍, ആ നിര്‍ണായക അപ്‍ഡേറ്റ് എത്തി

By Web Team  |  First Published Sep 10, 2024, 10:46 AM IST

ആവേശംകൊള്ളിക്കാൻ ഇനി അജിത്താണ് എത്തുന്നത്.


അജിത്ത് ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് വിഡാ മുയര്‍ച്ചി. അടുത്ത പൊങ്കല്‍ റിലീസായിട്ടായിരിക്കും അജിത്ത് ചിത്രം എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്തായാലും അജിത്ത് നായകനാകുന്ന ഒരു ചിത്രത്തിനായി അത്രയേറെ ആഗ്രഹിക്കുന്നുണ്ട് ഓരോ ആരാധകനും. അജിത്ത് കുമാര്‍ നായകനായി ഒരു വര്‍ഷത്തിനടുത്ത് ആയി റിലീസുണ്ടായിട്ടെന്നതിനാല്‍ വിഡാ മുയര്‍ച്ചി ആഘോഷമാകും എന്നും വ്യക്തമായി.

വിഡാ മുയര്‍ച്ചി വൻ ഹിറ്റാകുമെന്നാണ് സിനിമയുടെ ആരാധകര്‍ പ്രതീക്ഷിക്കുന്നതും. വിഡാ മുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി. അസെര്‍ബെയ്‍ജാനില്‍ വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായി. എന്നാല്‍ പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടു. ചിത്രീകരണത്തിനിടെ വിഡാ മുയര്‍ച്ചിയുടെ ഒരാള്‍ മരിക്കുകയും ചെയ്‍തു. കലാസംവിധായകൻ മിലനാണ് ഹൃദയാഘാതത്താല്‍ മരിച്ചത്. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒടുവില്‍ അജിത്തിന്റെ വിഡാ മുയര്‍ച്ചി സിനിമയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.

Latest Videos

undefined

അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. സംവിധാനം എച്ച് വിനോദായിരുന്നു നിര്‍വഹിച്ചത്. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ശ്രീ ഗണേഷ് 'കുരുതി ആട്ട'ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംവിധായകനായി ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം 'തോട്ടക്കള്‍' ആണ്. സംവിധായകൻ ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായി വേഷമിട്ട് എത്തിയ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുള്ളതിനാലാണ് അത്തരം വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്.

Read More: തിങ്കളാഴ്‍ച പരീക്ഷ പാസ്സായോ വിജയ്‍യുടെ ദ ഗോട്ട്?, കണക്കുകള്‍, ശരിക്കും സംഭവിക്കുന്നത് എന്ത്?, ലാഭമോ?, അതോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!