അഞ്ച് ഭാഷകളിലെ താരങ്ങള്‍ പുറത്തുവിടും ടൊവിനോയുടെ ' എ.ആര്‍.എമ്മിന്‍റെ' ടീസര്‍.!

By Web Team  |  First Published May 19, 2023, 12:54 PM IST

ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ തന്നെ ശ്രദ്ധനേടിയിരുന്നു. മെയ് 19ന് വൈകീട്ട് ഏഴുമണിക്കാണ് ടീസര്‍ പുറത്തിറക്കുന്നത്. 


കൊച്ചി: ടൊവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രം എ.ആര്‍.എമ്മിന്റെ (അജയന്റെ രണ്ടാം മോഷണത്തിന്റെ) ടീസര്‍ ഇന്ന്  വൈകുന്നേരം പുറത്തിറങ്ങും. വിവിധ ഭാഷകളില്‍ ഇറങ്ങുന്ന ചിത്രത്തിന്‍റെ ടീസര്‍ ഇന്ത്യയിലെ പ്രമുഖ നടന്മാരാണ് പുറത്തിറക്കാന്‍ ഇരിക്കുന്നത്. ഹിന്ദി പതിപ്പ് ടീസര്‍ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ പുറത്തിറക്കും.ജിതിന്‍ ലാലാണ് പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത്. 

ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ തന്നെ ശ്രദ്ധനേടിയിരുന്നു. മെയ് 19ന് വൈകീട്ട് ഏഴുമണിക്കാണ് ടീസര്‍ പുറത്തിറക്കുന്നത്. 

Latest Videos

ചിത്രത്തിന്‍റെ മലയാളം ടീസര്‍ പൃഥ്വിരാജാണ് പുറത്തിറക്കുക. തെലുങ്ക് പതിപ്പ് ടീസര്‍ നാനി പുറത്തിറക്കും. കന്നട പതിപ്പിന്‍റെ ടീസര്‍ രക്ഷിത് ഷെട്ടി പുറത്തിറക്കും. തമിഴ് പതിപ്പ് ലോകേഷ് കനകരാജ് ആണ് പുറത്തിറക്കുക. 

നേരത്തെ 118 ദിവസങ്ങൾ കൊണ്ടാണ് ചിത്രം ഷൂട്ടിംഗ് പൂർത്തിയാക്കിയത്. 125 ദിവസം പ്ലാൻ ചെയ്ത ഷൂട്ടിംഗ് ആണ് 118 ദിവസം കൊണ്ട് പൂർത്തി ആക്കിയതെന്ന് സംവിധായകൻ ജിതിൻ ലാൽ അന്ന് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത്. അഞ്ച് വർഷത്തിലധികമായി ഈ സിനിമ യാഥാർത്ഥ്യമാക്കുന്നതിനായി പിന്നിട്ട നാൾവഴികളും പ്രതിസന്ധികളും തന്നെയാണ് ഈ സിനിമയുടെ കരുത്തെന്ന് വിശ്വസിക്കുന്നു. സിനിമ ചെയ്യാൻ എന്താണ് യോഗ്യതയെന്ന് ചോദിച്ചവരും, പരിഹസിച്ചവരും നൽകിയത് കരുത്തു തന്നെയാണെന്നും ജിതിൻ പറഞ്ഞു. 

മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും 'അജയന്റെ രണ്ടാം മോഷണം'. 

കേരളത്തില്‍ നിന്ന് മാത്രം 50 കോടി! ബോക്സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് '2018'

'ചർച്ചയിലുള്ള വിഷയം', നിവിൻ പോളി ചിത്രത്തിൽ രശ്മികയും; ജൂഡ് പറയുന്നു

click me!