അജയ് ദേവ്‍ഗണിന്റെ സംവിധാനത്തില്‍ 'ഭോലാ', ബൈക്ക്- ട്രക്ക് ചേസ് രംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

By Web Team  |  First Published Mar 23, 2023, 10:36 PM IST

'ഭോലാ' എന്ന ചിത്രത്തിന്റെ ചേസിംഗ് രംഗത്തിന്റെ ടീസര്‍ പുറത്ത്.


തമിഴകത്തെ ഹിറ്റ് ചിത്രം 'കൈതി' ബോളിവുഡിലേക്ക് എത്തുകയാണ്. ലോകേഷ് കനകരാജ് സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം 'കൈതി' ഹിന്ദിയിലേക്ക് എത്തുമ്പോള്‍ അജയ് ദേവ്‍ഗണ്‍ ആണ് നായകൻ'. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജയ്‍ ദേവ്‍ഗണിന്റെ 'ഭോലാ' എന്ന ചിത്രത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ 'ഭോലാ'യിലെ ആറ് മിനിറ്റ് നീണ്ടുനില്‍ക്കുന്ന ബൈക്ക്- ട്രക്ക് ചേസ് രംഗത്തിന്റെ ഗ്ലിംപ്‍സ് ആണ് പുറത്തുവിട്ടിരിക്കുന്നത്. 'യു മേം ഓര്‍ ഹം', 'ശിവായ്', 'റണ്‍വേ 34' എന്നിവയാണ് അജയ് ദേവ്‍ഗണ്‍ സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Here's a glimpse of the 6 mins long, bike-truck chase sequence shot in 11 days from Bholaa.

Experience the action sequence in IMAX 3D. pic.twitter.com/lJ7gfQeSbd

— Ajay Devgn (@ajaydevgn)

Latest Videos

ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. ഭോലാ എന്ന ചിത്രം 2023 മാര്‍ച്ച് 30ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. അജയ് ദേവ്‍ഗണിനറെ സംവിധാനത്തിലുള്ള പുതിയ ചിത്രവും വൻ വിജയമാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

'ദൃശ്യം 2'വാണ് അജയ് ദേവ്‍ഗണ്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2'ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണിത്. ചിത്രം മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് നേടുന്നത്. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്‍തത്. ഭൂഷൻ കുമാര്‍, കുമാര്‍ മംഗത് പതക്, അഭിഷേക് പതക്, കൃഷ്‍ണൻ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. താബു, അക്ഷയ് ഖന്ന, ശ്രിയ ശരണ്‍, ഇഷിദ ദത്ത, മൃണാള്‍ ജാധവ്, രജത് കപൂര്‍, സൗരഭ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചു. 'ദൃശ്യം' ആദ്യ ഭാഗത്തിന്റെ റീമേക്കിലും അജയ് ദേവ്‍ഗണ്‍ തന്നെയായിരുന്നു നായകൻ.

Read Moreഛ സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന 'ഖുഷി', റിലീസ് പ്രഖ്യാപിച്ചു

tags
click me!