ധ്രുവ് വിക്രം ഹിറ്റ് സംവിധായകന്റെ ചിത്രത്തില്‍, അപ്‍ഡേറ്റ് പുറത്ത്

By Web Team  |  First Published Sep 25, 2024, 7:37 PM IST

ധ്രുവ് വിക്രം ഹിറ്റ് സംവിധായകന്റെ ചിത്രത്തില്‍ നായകനാകുന്നു.


ഭാഷാഭേദമന്യേ പ്രേക്ഷകരുടെ ചര്‍ച്ചയായതാണ് ചൊവ്വാഴ്‍ച. മംഗളവാരമെന്ന പേരിലുമെത്തിയ ചിത്രമാണ് ഇത്. ഹൊറര്‍ ഴോണറിലുള്ള ഒരു ചിത്രമായിരുന്നു. തെന്നിന്ത്യയില്‍ സര്‍പ്രൈസ് ഹിറ്റായ ചിത്രത്തിന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പ്രൊജക്റ്റും വാര്‍ത്തകളില്‍ നിറയുകയാണ്.

ധ്രുവ് വിക്രം നായകനായി ചിത്രം സംവിധാനം ചെയ്യാൻ അജയ് ഭൂപതി ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. അച്ഛൻ വിക്രമിനൊപ്പം നായക പ്രധാന്യത്തിലുണ്ടായ ചിത്രം മഹാനില്‍ ധ്രുവ് തിളങ്ങിയെന്ന് അഭിപ്രായങ്ങളുണ്ടായിരുന്നു. ധ്രുവ് വിക്രം ബൈസണ്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍. എന്തായാലും ധ്രുവിന്റെ ആരാധകര്‍ക്ക് സന്തോഷിക്കാവുന്ന വാര്‍ത്തയാണ് തെന്നിന്ത്യയുടെ അജയ് ഭൂപതി ഒരുക്കുന്ന ചിത്രത്തിലും നായകനാകുന്നുവെന്നത്.

Latest Videos

undefined

കാന്താര ഫെയിം അജനീഷ് ലോക്‌നാഥിന്റെ സംഗീതത്തില്‍ സന്തോഷ് വർമയുടെ വരികള്‍ മെറിൻ ഗ്രിഗറി ആലപിച്ച 'നീയേയുള്ളു എന്നുമെൻ' എന്ന ഗാനം അജയ് ഭൂപതിയുടെ ചൊവ്വാഴ്‍ചയിലേതായി ഹിറ്റായിരുന്നു.  നിര്‍മാണത്തില്‍ സ്വാതി റെഡ്ഡി ഗുണുപതിക്കൊപ്പം സുരേഷ് വർമ, എം അജയ് ഭൂപതി എന്നിവരും പങ്കാളിയാകുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ദാശരധി ശിവേന്ദ്രയാണ്.

പായൽ രാജ്‍പുത്തിനെ നായികയായി വേഷമിട്ടത്. അജനീഷ് ലോക്‌നാഥിന്റെ പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് എന്നാണ് റിപ്പോര്‍ട്ട്. സൗണ്ട് ഡിസൈനർ രാജകൃഷ്‍ണൻ ആയിരുന്നു. കൊറിയോഗ്രാഫർ ഭാനുവും ചൊവ്വാഴ്‍ച എന്ന ചിത്രത്തിന്റ പ്രൊഡക്ഷൻ ഡിസൈനർ രഘു കുൽക്കർണി, കോസ്റ്റ്യൂം ഡിസൈനർ മുദാസർ മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സായികുമാർ യാദവില്ലി, ഫൈറ്റ് മാസ്റ്റർ റിയൽ സതീഷ്, പൃഥ്വി, തിരക്കഥ അജയ് ഭൂപതി പിആർഒ പി ശിവപ്രസാദ്, പുലകം ചിന്നരായ, ഡിജിറ്റൽ മാർക്കറ്റിങ് ട്രെൻഡി ടോളി(തനയ് സൂര്യ), ടോക്ക് സ്‍കൂപ്പ് എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍.

Read More: ശരിക്കും കിഷ്‍കിന്ധാ കാണ്ഡം നേടിയത് എത്ര?, ആ പ്രഖ്യാപനം വൈകുന്നത് എന്തേ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!