'റണ്‍ ബേബി റണ്‍' ട്രെയിലര്‍.
ഐശ്വര്യ രാജേഷ് പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് 'റണ്‍ ബേബി റണ്‍'. ആര്‍ ജെ ബാലാജിയാണ് നായകനാകുന്നത്. ചിത്രം ഫെബ്രുവരി മൂന്നിനാണ് റിലീസ്. 'റണ്‍ ബേബി റണ്‍' എന്ന ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്
പൃഥ്വിരാജ് നായകനായ 'ടിയാൻ' എന്ന ചിത്രത്തിന്റെ സംവിധായകൻ ജിയെൻ കൃഷ്‍ണകുമാര്‍ 'റണ്‍ ബേബി റണ്‍' ഒരുക്കുന്നത്. ജിയെൻ കൃഷ്‍ണകുമാര്‍ തന്നെയാണ് തിരക്കഥയും. 'റണ്‍ ബേബി റണ്‍' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് യുവ ആണ് നിര്‍വഹിക്കുന്നത്. വിവേക ഗാനരചനയും സാം സി എസ് സംഗീത സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറിലാണ് ലക്ഷ്‍മണ്‍ കുമാറാണ് നിര്‍മിക്കുന്നത്.
ഐശ്വര്യ രാജേഷ് നായികയാകുന്ന മറ്റൊരു ചിത്രമാണ് 'ഫര്‍ഹാന'. 'ഫര്‍ഹാന' എന്ന കഥാപാത്രമായിട്ടു തന്നെയാണ് ചിത്രത്തില്‍ ഐശ്വര്യ രാജേഷ് അഭിനയിക്കുന്നത്. നെല്‍സണ്‍ വെങ്കടേശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെല്‍സണ്‍ വെങ്കടേശൻ തന്നെ തിരക്കഥയും എഴുതുന്നു. സെല്‍വരാഘവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്. ഗോകുല്‍ ബെനോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഡ്രീം വാര്യര്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്.
ഐശ്വര്യ രാജേഷ് നായികയായി മലയാളത്തിലും ഒരു ചിത്രം ഒരുങ്ങുന്നുണ്ട്. 'പുലിമട' എന്നാണ് ചിത്രത്തിന്റെ പേര്. ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. എട്ട് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം വേണു ഛായാഗ്രാഹകനാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ലിജോ മോള്‍, ബാലചന്ദ്ര മേനോൻ. ഷിബില, അഭിരാം, റോഷൻ, കൃഷ്‍ണ പ്രഭ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഡിക്സണ്‍ പൊടുത്താസും സുരാജ് പി എസും ചേര്‍ന്നാണ് നിര്‍മാണം. 'പുലിമട' എന്ന ചിത്രത്തിന്റെ നിര്‍മാണം ഇങ്ക്ലാബ് സിനിമാസിന്റെ ബാനറിലാണ്. രാജീവ് പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബാബുരാജ്. വിനേഷ് ബംഗ്ലാൻ ആണ് ചിത്രത്തിന്റെ കലാസംവിധാനം. മേക്കപ്പ് റോഷൻ. 'പുലിമട' എന്ന പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്സ് ബിജോയ്. വസ്‍ത്രാലങ്കാരം സുനില്‍ റഹ്‍മാൻ, സ്റ്റെഫി എന്നിവരാണ്.
Read More: പാട്ടുപാടി പ്രേക്ഷകരെ കയ്യിലെടുത്ത് അനുശ്രീ, താരത്തെ അഭിനന്ദിച്ച് ആരാധകരും- വീഡിയോ