ചിത്രത്തില്‍ പ്രധാന വേഷത്തിലായിരുന്നു ജയം രവിയെ കാസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നീണ്ടതോടെയാണ് ജയം രവി പിന്‍മാറിയത് എന്നാണ് വിവരം.
കൊച്ചി: കോളിവുഡ് ഇതിഹാസങ്ങളായ കമൽഹാസനും മണിരത്‌നവും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. പ്രഖ്യാപനം തൊട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ഈ ചിത്രം. കമലിന്‍റെ കരിയറിലെ വന്‍ പ്രൊജക്ടുകളില്‍ ഒന്നായിരിക്കും ഇതെന്നാണ് കോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. സിനിമയിൽ തൃഷ കൃഷ്ണൻ നായികയായി എത്തും എന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത്. ദുല്‍ഖര്‍ സല്‍മാനൊപ്പം മലയാളത്തില്‍ നിന്ന് ജോജു ജോര്‍ജ് ചിത്രത്തിന്‍റെ ഭാഗമാകും എന്നാണ് ആദ്യം വിവരം പുറത്തുവന്നത്. ചിത്രത്തില്‍ തമിഴ് താരം ജയം രവിയും ഒരു പ്രധാന വേഷത്തില്‍ എത്തും.
എന്നാല്‍ കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഷെഡ്യൂളിലെ പൊരുത്തക്കേടുകൾ കാരണം ദുൽഖർ സൽമാൻ തഗ്ഗ് ലൈഫില്‍ നിന്നും പിന്‍മാറിയെന്നാണ് പുറത്തുവന്ന വിവരം. ഇതിന് പിന്നാലെ ജയം രവിയും ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്നാണ് കഴിഞ്ഞ ദിവസം തമിഴകത്ത് നിന്നും വരുന്ന മറ്റൊരു വാര്‍ത്ത.
ചിത്രത്തില്‍ പ്രധാന വേഷത്തിലായിരുന്നു ജയം രവിയെ കാസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നീണ്ടതോടെയാണ് ജയം രവി പിന്‍മാറിയത് എന്നാണ് വിവരം. നിലവില്‍ നേരത്തെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നെങ്കിലും പ്രധാന ഭാഗങ്ങള്‍ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഷൂട്ട് ചെയ്യാനാണ് മണിരത്നം തീരുമാനിച്ചത്. ഇതാണ് ജയം രവിയുടെ പിന്‍മാറ്റത്തിന് കാരണമായത് എന്നാണ് വിവരം.
മണിരത്നമോ ചിത്രത്തിന്‍റെ പ്രധാന നിര്‍മ്മാതാക്കളായ കമലിന്‍റെ തന്നെ രാജ്കമല്‍ ഇന്‍റര്‍നാഷണലോ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇത് സംബന്ധിച്ച് നടത്തിയിട്ടില്ല. എന്തായാലും ദുല്‍ഖര്‍ സല്‍മാന്‍ ഉപേക്ഷിച്ച റോളിലേക്ക് തമിഴ്താരം സിമ്പു എത്തുമെന്നാണ് പുതിയ അപ്ഡേറ്റ്. ഏപ്രില്‍ അവസാനം ആരംഭിക്കുന്ന ഷെഡ്യൂളില്‍ സിമ്പു ചിത്രത്തിന്‍റെ ഭാഗമാകും.
അതേ സമയം രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് തഗ്ഗ് ലൈഫില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.
പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്‍യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
എന്ത് കൊണ്ട് താന്‍ സ്ഥിരമായി കരുങ്കാലി മാല ഇടുന്നു; വ്യക്തമാക്കി ലോകേഷ് കനകരാജ്
'ടോക്സിക്' ഇത്തരം പ്രചരണം നടത്തരുത്: വലിയൊരു അഭ്യര്‍ത്ഥനയുമായി നിര്‍മ്മാതാക്കള്‍