ആദിത്യനും ബാലമണിയും വീണ്ടും എത്തുന്നു: 'ക്രൈസി കപ്പിള്‍സ്' പ്രേക്ഷകരിലേക്ക്

By Web Team  |  First Published Jun 7, 2024, 2:20 PM IST

പേര് മാറ്റം ആണെങ്കിലും കഥാപാത്രങ്ങള്‍ക്ക് മാറ്റം ഇല്ലെന്നാണ് ഡയറക്ടർ വിശാഖ് നന്ദു പ്രൊമോയിലൂടെ അറിയിച്ചത്. 


കൊച്ചി: ഹിറ്റ്‌ സീരീസ് ആയ ജസ്റ്റ്‌ മാരീഡ് തിങ്സ് സിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ ആദിത്യനും ബാലമണിയും തിരികെ പ്രേക്ഷക മനസ്സ് കീഴടക്കാൻ വീണ്ടും എത്തുന്നു. ഈ വട്ടം കുറച്ച് മാറ്റങ്ങളുമായാണ് ടീം എത്തുന്നത് എന്ന് പ്രോമോ അപ്ഡേറ്റിലൂടെ വ്യക്തമാക്കി. ഈ വട്ടം ക്രൈസി കപ്പിള്‍സ് എന്നാണ് സീരിസിന്റെ പേര്. 

പേര് മാറ്റം ആണെങ്കിലും കഥാപാത്രങ്ങള്‍ക്ക് മാറ്റം ഇല്ലെന്നാണ് ഡയറക്ടർ വിശാഖ് നന്ദു പ്രൊമോയിലൂടെ അറിയിച്ചത്. ആദിത്യൻ ആയി ജീവ ജോസഫ്, ബലമാണിയായി ശ്രീവിദ്യ മുല്ലശ്ശേരിയും, അനികുട്ടൻ ആയി സുധിന്‍ ശശികുമാർ, ആൻസി ആയി കീർത്തന ശ്രീകുമാറുമാണ് സീരിസിൽ ഇത്തവണയും എത്തുന്നത്. 
ഇവർ കൂടാതെ വേറെയും താരങ്ങല്‍ സീരിസില്‍ ഉണ്ടെന്നു ഡയറക്ടർ അറിയിച്ചു. ഡയറക്ഷൻ വിശാഖ് നന്ദുവും ഡിഒപി ഹിമല്‍ മോഹനുമാണ്‌. അറ്റെൻഷൻ പ്ലീസ് മൂവിക്കു ശേഷം ഹിമാല്‍ മോഹൻ ക്യാമറ ചെയുന്ന സീരിസാണ് ക്രൈസി കപ്പിള്‍സ് . 

Latest Videos

ലൈഫ് നെറ്റ് ടിവി ആണ്‌ സീരിസിന്റെ പ്രൊഡക്ഷൻ. ക്രിയേറ്റീവ് ഡയറക്ടർ അമര്‍ ജ്യോതി എഡിറ്റർ രഞ്ജിത് സുരേന്ദ്രൻ , മ്യൂസിക് ഡയറക്ടർ  ഗോകുല്‍ ശ്രീകണ്ഠൻ.  ഹാപ്പി ന്യൂഇയർ എന്ന സിനിമയ്ക്കു ശേഷം ഗോകുൽ മ്യൂസിക് കൈകാര്യം ചെയുന്ന സീരീസ് ആണ്‌ ക്രൈസി കപ്പിള്‍സ്. സഹസംവിധായകന്‍ കൃഷ്ണ പ്രസാദ്, അശ്വിൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജിതിൻ ജോയ്. 

മേക്കപ്പ് പ്രവീൺ ആണ്‌. ഹണിമൂൺ ആഘോഷികാണിക്കായി കപ്പിള്‍സ് ഒരു റിസോർട്ടിൽ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ്  ക്രൈസി കപ്പിള്‍സിന്‍റെ കഥാ പശ്ചാത്തലം സീരീസ് ഉടനെ തന്നെ പ്രേക്ഷകരിലേക്ക് എത്തും.

രാജമൗലി മഹേഷ് ബാബു ചിത്രം എന്ന് റിലീസാകും; പ്രധാന അപ്ഡേറ്റ്

'ആ പയ്യനാണ്, ആവേശം പയ്യനെന്ന് ഞാന്‍ അറിഞ്ഞില്ല': തുറന്നു പറഞ്ഞ് സത്യരാജ്

click me!