സംസ്ഥാന അവാര്‍ഡിന് ശേഷം വീട്ടിലിരിക്കുന്നു; ഫീല്‍ഡ് ഔട്ടായാലും ഹാപ്പിയെന്ന് വിന്‍സി

By Web Team  |  First Published Nov 16, 2023, 11:23 AM IST

അവാര്‍ഡ് കിട്ടിയതിന് ശേഷം വലിയ മാറ്റമാണ് വരുന്നത്. സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചതിന് ശേഷം വലിയ മാറ്റമാണ് കാണുന്നത്. ആളുകള്‍ പെട്ടെന്ന് മാറുന്നത് മനസിലാകും. 


കൊച്ചി: അഭിനേതാക്കളെ കണ്ടത്താനുള്ള റിയാലിറ്റി ഷോയിലൂടെ സിനിമ രംഗത്ത് എത്തിയ നടിയാണ് വിന്‍സി. ഇതിനകം ശ്രദ്ധേയമായ വേഷങ്ങള്‍ വിന്‍സി നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും വിന്‍സി നേടിയിരുന്നു. രേഖ എന്ന ചിത്രത്തിനായിരുന്നു വിന്‍സിക്ക് അവാര്‍ഡ് ലഭിച്ചത്.

ഇപ്പോള്‍ അവാര്‍ഡ് ലഭിച്ച ശേഷം എന്താണ് ജീവിതത്തില്‍ വന്ന മാറ്റം എന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ വിന്‍സി സംസാരിക്കുന്നത് ഫിലിം കമ്പാനിയന്‍ സൌത്തിന്‍റെ മലയാളം സിനിമ അഡ 2023 എന്ന പരിപാടിയിലാണ് വിന്‍സി ഈ കാര്യം തുറന്നു പറഞ്ഞത്.

Latest Videos

അവാര്‍ഡ് കിട്ടിയതിന് ശേഷം വലിയ മാറ്റമാണ് വരുന്നത്. സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചതിന് ശേഷം വലിയ മാറ്റമാണ് കാണുന്നത്. ആളുകള്‍ പെട്ടെന്ന് മാറുന്നത് മനസിലാകും. രേഖ എന്ന ചിത്രം മുതല്‍ പലപ്പോഴും മാറ്റം വന്നിട്ടുണ്ട്. രേഖ തീയറ്ററില്‍ ഓടിയില്ല. 

അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ വിചാരിച്ചത് ഇനി വീട്ടിലിരിക്കാന്‍ സമയം ഉണ്ടാകില്ല. വെച്ചടി വെച്ചടി കയറ്റം കുറേപ്പടങ്ങള്‍ എന്നതാണ്. എന്നാല്‍ റിയാലിറ്റി ഇപ്പോഴും വീട്ടിലിരിക്കുകയാണ്. എനിക്ക് വരുന്ന പടങ്ങള്‍ വളരെ ലിമിറ്റഡാണ്. സെലക്ടീവ് ആകുമ്പോള്‍ അതും ഇല്ല. അത് റിയാലിറ്റിയാണ്.

എന്നാല്‍ കുഴപ്പമില്ല. ഇതില്‍ പോട്ടെ, വരേണ്ടത് കറക്ട് സമയത്ത് കറക്ടായത് എനിക്ക് വരും എന്നാണ് എനിക്ക് തോന്നുന്നത്. അത്രയും കോണ്‍ഫിഡന്‍സ് ഉള്ളതുകൊണ്ട് ഇങ്ങനെ നിന്ന് പോകുന്നു. വരുന്നത് ചെയ്യും. ഇനിയിപ്പോ ഫീല്‍ഡ് ഔട്ടാണെങ്കിലും ഹാപ്പി - വിന്‍സി ഫിലിം കമ്പാനിയന്‍ സൌത്തിന്‍റെ മലയാളം സിനിമ അഡ 2023 എന്ന പരിപാടിയില്‍ പറഞ്ഞു. 

'മാരിവില്ലിൻ ഗോപുരങ്ങൾ' എന്ന ചിത്രമാണ് വിന്‍സിയുടെ അടുത്തതായി റിലീസ് ആകാനുള്ള ചിത്രം. ഇന്ദ്രജിത്ത് ആണ് നായകൻ. ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിദ്യാ സാഗർ, വിൻസി അലോഷ്യസ് തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

actress vincy about state awardതീയറ്ററിനുള്ളില്‍ വെടിക്കെട്ട്: ഫാന്‍സിന്‍റെ പ്രവര്‍ത്തിയില്‍ പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

ജവാന്‍ പാട്ടിന് ചിരംഞ്ജീവിയുടെ കിടിലന്‍ സ്റ്റെപ്പ്- വൈറലായി വീഡിയോ

tags
click me!