'എന്തൊക്കെ കാണണം, കേള്‍ക്കണം'; പ്രതികരണവുമായി വരദ, വിവാദങ്ങള്‍ക്കുള്ള മറുപടിയോ എന്ന് ആരാധകര്‍

By Web Team  |  First Published Dec 7, 2024, 9:07 AM IST

മാംഗല്യം പരമ്പരയുടെ ലൊക്കേഷനില്‍ പ്രശ്‍നങ്ങള്‍ നടന്നുവെന്ന് പ്രചരണം ഉണ്ടായിരുന്നു


ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് വരദ. 'അമല' എന്ന പരമ്പരയിലൂടെയാണ് താരം മലയാളി മനസില്‍ ഇടം പിടിച്ചത്. സോഷ്യല്‍ മീഡിയില്‍ സജീവമായ വരദ വ്യക്തിപരമായ കാര്യങ്ങളും പ്രതികരണങ്ങളുമൊക്കെ അതിലൂടെ നടത്താറുണ്ട്. കുക്കിംഗ് വീഡിയോകളും യാത്രകളും വീട്ടിലെ വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ വഴി വരദ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്‍ ജിഷിനും നടി അമേയ നായരും നല്‍കിയ വ്യത്യസ്ത അഭിമുഖങ്ങള്‍ സീരിയല്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. തങ്ങള്‍ക്കിടയില്‍ സിറ്റുവേഷന്‍ഷിപ്പ് ആണെന്നാണ് ജിഷിന്‍ വ്യക്തമാക്കിയത്. ഇതിനിടെ ജിഷിന്റെ മുന്‍ ഭാര്യയും നടിയുമായ വരദയുടെ പേരും വാര്‍ത്തകളില്‍ നിറഞ്ഞു.

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വരദ പങ്കുവെച്ച് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 'എന്തൊക്കെ കാണണം, എന്തൊക്കെ കേള്‍ക്കണം, എന്തായാലും കൊള്ളാം'! എന്നായിരുന്നു വരദ എഴുതിയത്. ഈ ദിവസങ്ങളില്‍ ജിഷിനും അമേയയും നല്‍കിയ അഭിമുഖങ്ങളും അതിന്റെ പേരില്‍ വരദയുടെ പേരുകൂടി വാര്‍ത്തയില്‍ നിറഞ്ഞതിനുള്ള മറുപടി എന്നോണമാണ് ഈ കുറിപ്പ് എന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.  

Latest Videos

വരദ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാംഗല്യം എന്ന സീരിയലില്‍ ചെറിയൊരു വേഷത്തില്‍ അമേയയും അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് നടി അതില്‍ നിന്ന് പിന്മാറി. ഇതിന് കാരണം സീരിയല്‍ ലൊക്കേഷനില്‍ വച്ച് വരദയുമായി ഉണ്ടായ പ്രശ്‌നങ്ങളാണെന്ന് പ്രചരണം ഉണ്ടായി. ജിഷിന്റെ പേരില്‍ ലൊക്കേഷനില്‍ വച്ച് നടിമാര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതായും അതാണ് അമേയ സീരിയലില്‍ നിന്ന് പിന്മാറിയതെന്നും തുടങ്ങി പലതരത്തിലാണ് പ്രചരണം ഉണ്ടായത്. എന്നാല്‍ അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നാണ് അമേയ വ്യക്തമാക്കിയത്. മാസത്തില്‍ അഞ്ചു ദിവസം പോലും ചിത്രീകരണം ഇല്ലാതെ വന്നതോടെയാണ് തനിക്ക് ആ സീരിയലില്‍ നിന്ന് പിന്മാറേണ്ടി വന്നതെന്നാണ് അമേയയുടെ പ്രതികരണം. പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും തന്റെ റിലേഷന്‍ഷിപ്പിനെ കുറിച്ചും പ്രതികരിച്ച് ജിഷിനും എത്തിയിരുന്നു.

ALSO READ : ഐഎഫ്എഫ്കെയില്‍ മധു അമ്പാട്ടിന് ആദരം; റെട്രോസ്‍പെക്റ്റീവില്‍ 'അമരം' ഉള്‍പ്പെടെ നാല് ചിത്രങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!