അമ്പോ ഇതെന്ത് മായാജാലം ! 2024ൽ ജനപ്രീതിയിൽ മുന്നിൽ ഒരു നടി; ദീപിക, ആലിയ മാത്രമല്ല സാക്ഷാൽ ഷാരൂഖാനും പിന്നില്‍

By Web Team  |  First Published Dec 5, 2024, 9:00 PM IST

ഐഎംഡിബിയുടെ 2024ലെ ജനപ്രിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടിക. 


നപ്രീതിയിൽ മുന്നിലുള്ള താരങ്ങൾ ആരെല്ലാം ? ഈ ചോദ്യത്തിന് ഉത്തരം അറിയാൻ സിനിമാസ്വാദകർക്കും ആരാധകർക്കും കൗതുകം ലേശം കൂടുതലാണ്. തങ്ങളുടെ പ്രിയ താരങ്ങളിൽ ആരെങ്കിലും ആകുമോ ഒന്നാമത് എന്നതൊക്കെയാകാം ആ കൗതുകത്തിന് കാരണം. അത്തരത്തിൽ ഈ വർഷത്തെ ജനപ്രിയ ഇന്ത്യൻ സിനിമാ താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഐഎംഡിബി(IMDb). 

ലിസ്റ്റിൽ പുരുഷ താരങ്ങളും സ്ത്രീ താരങ്ങളും ഉണ്ട്. മൂന്ന് തെന്നിന്ത്യൻ താരങ്ങൾ ഉൾപ്പടെ പത്ത് സിനിമാ അഭിനേതാക്കളാണ് പട്ടികയിൽ ഉള്ളത്. ഒരു നടിയാണ് ലിസ്റ്റിൽ ഒന്നാമത് ഉള്ളത് എന്നതാണ് ഏറെ ശ്രദ്ധേയം. അതും ദീപിക പദുക്കോൺ, ആലിയ ഭട്ട് എന്തിനേറെ സാക്ഷാൽ ഷാരൂഖ് ഖാനെ വരെ പിന്തള്ളിയാണ് ഈ നടി ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ത്രിപ്തി ദിമ്രിയാണ് ആ താരം. 

Latest Videos

2023ൽ റിലീസ് ചെയ്ത അനിമൽ സിനിമയിലൂടെ ഏറെ ശ്രദ്ധനേടിയ ത്രിപ്തിയ്ക്ക് ഈ വർഷവും മികച്ച സിനിമകൾ ലഭിച്ചിരുന്നു. ഒപ്പം ബോക്സ് ഓഫീസിലും മാന്യമായ പ്രകടനം കാഴ്ചവയ്ക്കാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. ബാഡ് ന്യൂസ്, വിക്കി വിദ്യാ കാ വോ വാല വീഡിയോ, ഭൂൽ ഭുലയ്യ 3 തുടങ്ങിയവയാണ് ത്രിപ്തിയുടെ മറ്റ് സിനിമകൾ. ദീപിക പദുക്കോൺ ആണ് രണ്ടാം സ്ഥാനത്ത്. ഫൈറ്റർ, കൽക്കി 2898 എഡി, സിങ്കം എ​ഗെയ്ൻ തുടങ്ങിയ സിനിമകളാണ് താരത്തിനെ ഈ സ്ഥാനത്തെത്തിച്ചത്. അതേസമയം, ഷാരൂഖ് ഖാൻ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. 

ഇൻ ഹരിഹർ നഗറും സൂക്ഷ്മദർശിനിയും തമ്മിലെന്ത് ? ആ രഹസ്യം വെളിപ്പെടുത്തി തിരക്കഥാകൃത്തുക്കൾ

ഐഎംഡിബിയുടെ ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടിക

  • ത്രിപ്തി ദിമ്രി
  • ദീപിക പദുക്കോൺ
  • ഇഷാൻ ഖട്ടർ
  • ഷാരൂഖ് ഖാൻ
  • ശോഭിത ധൂലിപാല
  • ശർവരി
  • ഐശ്വര്യ റായ് 
  • സാമന്ത 
  • ആലിയ ഭട്ട് 
  • പ്രഭാസ് 

അതേസമയം, ജനപ്രിയ താരങ്ങളിൽ ഒന്നാമതെത്തിയതിന് പിന്നാലെ നന്ദി അറിയിച്ച് ത്രിപ്തി രം​ഗത്തെത്തിയിട്ടുണ്ട്. "2024ലെ ഐഎംഡിബിയിലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത് വലിയൊരു ബഹുമതിയായി ഞാൻ കരുതുകയാണ്. ഈ അംഗീകാരം എൻ്റെ ആരാധകരുടെ അവിശ്വസനീയമായ പിന്തുണയിലൂടെ വന്നാണ്. എനിക്കൊപ്പം പ്രവർത്തിച്ച എല്ലാവരുടെയും കഠിനാധ്വാനത്തിൻ്റെ തെളിവാണ് ”, എന്നായിരുന്നു ത്രിപ്തി ദിമ്രി പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!