'കാവാലയ്യ'യ്ക്ക് ശേഷം മറ്റൊരു കിടിലൻ ഡാൻസ് നമ്പർ; 'സ്ത്രീ 2'ൽ നിറഞ്ഞാടി തമന്ന

By Web Team  |  First Published Jul 25, 2024, 3:55 PM IST

ചിത്രം ഓഗസ്റ്റ് 15 ന് തിയേറ്ററുകളിൽ എത്തും.


ഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഹിറ്റായി മാറിയൊരു ​ഗാനം ആയിരുന്നു 'കാവാലയ്യ..'. രജനികാന്ത് നായകനായി എത്തിയ ജയിലറിലെ ഈ ​ഗാനത്തിന് ചുവടുവച്ചത് തെന്നിന്ത്യൻ താരസുന്ദരി തമന്ന ആയിരുന്നു. ഇപ്പോഴിതാ മറ്റൊരു കിടിലൻ ഡാൻസ് നമ്പറുമായി എത്തിയിരിക്കുകയാണ് നടി. 

രാജ്കുമാര്‍ റാവുവും ശ്രദ്ധ കപൂറും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സ്ത്രീ 2'ൽ ആണ് തമന്നയുടെ പുതിയ ​ഗാനരം​ഗം. സച്ചിൻ - ജിഗർ സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യ ആണ്. മധുബന്തി ബാഗ്ചി, ദിവ്യ കുമാർ, സച്ചിൻ -ജിഗർ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനോടകം പത്ത് മില്യണിലധികം പേരാണ് ഗാനം കണ്ടുകഴിഞ്ഞത്. ചിത്രം ഓഗസ്റ്റ് 15 ന് തിയേറ്ററുകളിൽ എത്തും.

Latest Videos

ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും ഒന്നിച്ച് 2018 ല്‍ ബോളിവുഡില്‍ അപ്രതീക്ഷിത ഹിറ്റ് സൃഷ്ടിച്ച ചിത്രമായിരുന്നു സ്ത്രീ. അമർ കൗശിക് സംവിധാനം ചെയ്ത ചിത്രം ഹൊറർ- കോമഡി ജോണറിൽ ആയിരുന്നു റിലീസ് ചെയ്തത്. സ്ത്രീ 2ൽ അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. തമന്നയും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലസ്റ്റ് സ്റ്റോറി 2വിന് ശേഷം തമന്നയുടെ പുതിയ ഹിന്ദി ചിത്രമാണ് സ്ത്രീ 2. ദിനേശ് വിജൻ്റെ മഡോക്ക് ഫിലിംസാണ് അമർ കൗശിക് സംവിധാനം ചെയ്യുന്ന സ്ട്രീ 2 നിർമ്മിക്കുന്നത്. 

അരമനൈ 4 ആണ് തമന്നയുടേതായി അവസാനം റിലീസായ ചിത്രം. ആദ്യ ദിനങ്ങളില്‍ത്തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് മൂന്ന് ആഴ്ച കൊണ്ട് ചിത്രം നേടിയത് 88 കോടി ആയിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കായിരുന്നു ഇത്. ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയതായി പിന്നീട് നിര്‍മ്മാതാക്കളും അറിയിച്ചിരുന്നു. 

'ഞാന്‍ കേരളം വിട്ടു, ഇപ്പോള്‍ അമേരിക്കയിലാണ്'; ആറ് മാസങ്ങൾക്കുശേഷം അനു ജോസഫ്

click me!