അന്ന് പറഞ്ഞത് വെറുതെയല്ല, 'രാവിലെ എഴുന്നേറ്റ് എന്റെ കാൽ തൊട്ടുതൊഴും'; സ്വാസികയെ കുറിച്ച് പ്രേം

By Web Team  |  First Published Oct 2, 2024, 10:54 AM IST

നാളുകൾക്ക് മുൻപ് വിവാഹ സങ്കൽപങ്ങളെ കുറിച്ച് സ്വാസിക പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു.


സിനിമാ- സീരിയൽ താരമാണ് സ്വാസിക വിജയ്. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒരുപിടി മികച്ച സിനിമകൾ സ്വാസിക ഇതിനോടകം പ്രേക്ഷകർക്ക് സമ്മാനിച്ചു കഴിഞ്ഞു. ആറ് മാസം മുൻപ് ആയിരുന്നു നടൻ പ്രേമുമായി സ്വാസിക വിവാഹിതയായത്. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇവ ശ്രദ്ധനേടുകയും ചെയ്യും. 

ഏതാനും നാളുകൾക്ക് മുൻപ് വിവാഹ സങ്കൽപങ്ങളെ കുറിച്ച് സ്വാസിക പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. രാവിലെ എഴുന്നേറ്റ് ഭർത്താവിന്റെ കാൽ തൊട്ട് വണങ്ങണം, അദ്ദേഹം വരുന്നത് വരെ ഭക്ഷണം കഴിക്കാതിരിക്കണം തുടങ്ങി നിരവധി കാര്യങ്ങൾ അന്ന് സ്വാസിക പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ട്രോളുകളും വിമർശനങ്ങളും ഉയരുകയും ചെയ്തു. വിവാഹം കഴിഞ്ഞാൽ ഇതൊന്നും കാണില്ലെന്നും കമന്റുകൾ വന്നിരുന്നു. ഇപ്പോഴിതാ സ്വാസിക അന്ന് പറഞ്ഞ കാര്യങ്ങൾ വെറുതെ അല്ലെന്ന് പറയുകയാണ് പ്രേം. 

Latest Videos

ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തെ കുറിച്ച് പ്രേമിനോട് ചോദിച്ചപ്പോഴായിരുന്നു മറുപടി. "സ്വാസിക രാവിലെ എഴുന്നേറ്റ് എന്റെ കാൽ തൊട്ടുതൊഴാറുണ്ട്. പക്ഷേ ഞാനും തിരിച്ച് ചെയ്യും. നീ ചെയ്യുന്നതൊക്കെ കൊള്ളാം ഞാനും ചെയ്യുമെന്ന് പറയും. ഞാൻ വെറുതെ ഇരിക്കുമ്പോൾ ഇവൾ ഓടിവന്ന് കാല് പിടിച്ചിട്ട് അങ്ങ് പോകും. ഞാൻ പുറകെ പോയി തിരിച്ച് അതുപോലെ ചെയ്യും. പുതിയ സിനിമകൾ, പരസ്യങ്ങൾക്ക് ഒക്കെ പോകുന്ന സമയത്താകും ഏറ്റവും കൂടുതലും അങ്ങനെ ചെയ്യുന്നത്. സിനിമയിൽ കാണുന്നത് പോലെ ചായ എടുത്ത് തരുന്നു. കഴിക്കാൻ വിളമ്പി തരുന്നു. ഞാൻ കഴിച്ച പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നു. ആ കോൺസപ്റ്റ് ആണ് സ്വാസികയ്ക്ക് ഇപ്പോഴും. ഞാൻ പ്ലേറ്റ് കഴുകി കഴിഞ്ഞാൻ പിന്നെ ദേഷ്യമാണ്", എന്ന് പ്രേം പറയുന്നു. 

90കളിൽ കത്തിക്കയറിയ ഹീറോ; ഇടയിൽ താരമൂല്യം ഇടിഞ്ഞു, പിന്നാലെ 3300കോടിയുടെ ബിസിനസ്, അവിടെയും വീഴ്ച

ഇതിന് "എന്റെ ഒരു വിശ്വാസവും ഇഷ്ടവുമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ അതിൽ നിന്നും മാറില്ല", എന്നാണ് സ്വാസിക മറുപടി നൽകിയയത്. തന്നെ കിച്ചണിൽ കേറാൻ സമ്മതിക്കില്ലെന്നും അഥവാ കയറിയാൽ അവിടെ പോയിരിക്ക് ഞാൻ വെള്ളം കൊണ്ടുവരാം എന്നൊക്കെ പറയുമെന്നും പ്രേം പറയുന്നു. പിന്നാലെ നിരവധി പേരാണ് സ്വാസികയെ പിന്തുണച്ചും ഇരുവരെയും അഭിനന്ദിച്ചും കമന്റുകൾ രേഖപ്പെടുത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!