'അത്രയും മതി': ബ്ലാക്കില്‍ ബോള്‍ഡ് ലുക്കില്‍ സ്വാസിക, മോശം കമന്‍റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി

By Web TeamFirst Published Oct 21, 2024, 2:38 PM IST
Highlights

കറുപ്പ് വസ്ത്രത്തിൽ ബോൾഡ് ലുക്കിലാണ് സ്വാസികയുടെ ഫോട്ടോഷൂട്ട്. ചിത്രത്തിന് നേരെ വന്ന മോശം കമന്റിന് കിടിലൻ മറുപടിയും താരം നൽകി. സോഷ്യൽ മീഡിയയിൽ സ്വാസികയ്ക്ക് പിന്തുണയുമായി നിരവധി പേർ എത്തി.

തിരുവനന്തപുരം: മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സ്വാസിക. തമിഴിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് മലയാളത്തില്‍ സജീവമായി മാറിയ നടിയാണ് സ്വാസിക. എന്നാല്‍ സ്വാസികയ്ക്ക് സ്വീകാര്യ നേടിക്കൊടുക്കുന്നത് ടെലിവിഷന്‍ പരമ്പരകളാണ്. ടെലിവഷനിലെ സൂപ്പര്‍ നായികയായി നിറഞ്ഞു നിന്ന ശേഷമാണ് സ്വാസിക വീണ്ടും സിനിമയിലെത്തുന്നത്. ഇപ്പോള്‍ സജീവമായി സാന്നിധ്യമാണ് സിനിമാ ലോകത്ത് സ്വാസിക.

ഇപ്പോഴിതാ കിടിലൻ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി. കറുപ്പ് നിറമുള്ള വസ്ത്രമാണ് വേഷം. ബോൾഡ് ആയി കോൺഫിഡന്റ് ആയാണ് ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെടുന്നത്. വിജയത്തിലേക്കുള്ള പ്രധാന താക്കോൽ സെൽഫ് കോൺഫിഡൻസ് ആണെന്നാണ് നടിയുടെ വശം. ബ്ലാക്ക്, ഫാഷൻ, ഇൻസ്റ്റകൂൾ തുടങ്ങിയ ഹാഷ് ടാഗുകൾ ഉപയോഗിച്ചാണ് അടിപൊളി ലുക്കിലുള്ള ചിത്രങ്ങൾ സ്വാസിക പങ്കുവെച്ചിരിക്കുന്നത്.

Latest Videos

ചിത്രത്തിന് നേരെ വന്ന മോശം കമന്റിന് കിടിലൻ മറുപടിയും താരം നൽകുന്നുണ്ട്. 'നേവല്‍ കാണിക്കാത്തതു കൊണ്ട് ഒരു ഗുമ്മ് ഇല്ല മോളേ' എന്നായിരുന്നു ഇയാളുടെ കമന്റ്. പിന്നാലെ താരം മറുപടിയുമായെത്തി. അത്രയും മതി എന്നായിരുന്നു സ്വാസികയുടെ മറുപടി. സ്വാസികയുടെ മറുപടിയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇയാള്‍ വീണ്ടും സ്വാസികയ്ക്ക് മറുപടിയുമായെത്തുന്നുണ്ട്. 'എന്ത് ക്രൂര ആടി പെണ്ണേ നീ. ഒന്നും ഇല്ലെങ്കിലും തന്റെ ഡൈ ഹാര്‍ഡ് ഫാന്‍ ബോയി അല്ലേ ഈ ഞാന്‍. കൊള്ളാട്ടോ എന്നോട് തന്നെ ഇങ്ങനെയൊക്കെ പറയണം. അല്ലേലും നമ്മള്‍ ഫാന്‍സ്‌കാര്‍ക്ക് പുല്ലു വില അല്ലേ' എന്നാണ് അദ്ദേഹം പിന്നീട് കുറിച്ചത്.

എന്നാല്‍ ഈ കമന്റിന് സ്വാസിക മറുപടി നല്‍കിയിട്ടില്ല. സ്വാസികയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. താരത്തെ പ്രശംസിച്ചു കൊണ്ട് സ്വര്‍ഗത്തില്‍ നിന്നുമാണോ വരുന്നത്, നിങ്ങളെ കാണാന്‍ മാലഖയെ പോലെയുണ്ട് എന്ന തരത്തിലുള്ള കമന്റുകളുമുണ്ട്.

11.96 കോടി രൂപ വഞ്ചനക്കേസില്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച് റെമോ ഡിസൂസയും ഭാര്യയും

100 കോടി ബജറ്റ്, പരക്കെ ട്രോള്‍ 10 മത്തെ ദിവസം വെറും 31 ലക്ഷം; ദുരന്തമായി ഈ ചിത്രം !

click me!