ഷക്കീലയ്ക്ക് വളര്‍ത്തുമകളുടെ മര്‍ദനം; ഷക്കീലയ്ക്കെതിരെയും പരാതി, അടി കിട്ടിയ അഭിഭാഷക ആശുപത്രിയില്‍

By Web Team  |  First Published Jan 21, 2024, 8:30 AM IST

ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് നടി ഷക്കീല താമസിക്കുന്നത്. ഇവിടുത്തെ ഷക്കീലയുടെ വസതിയില്‍ വച്ചാണ് ഷക്കീലയും വളര്‍ത്തുമകള്‍ ശീതളും തമ്മില്‍ തര്‍ക്കമുണ്ടായത്. 


ചെന്നൈ: നടി ഷക്കീലയെ വളര്‍ത്തുമകളായ ശീതള്‍ മര്‍ദിച്ചു. ശീതളിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഷക്കീലയുടെ അഭിഭാഷകയ്ക്കും മർദനമേറ്റു. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ടാണ് സംഭവം. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയുടെ പരാതിയില്‍ ചെന്നൈ കോയമ്പേട് പൊലീസ് പരാതി എടുത്തിട്ടുണ്ട്. അതേ സമയം ഷക്കീലയ്ക്കെതിരെ ശീതളിന്‍റെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് നടി ഷക്കീല താമസിക്കുന്നത്. ഇവിടുത്തെ ഷക്കീലയുടെ വസതിയില്‍ വച്ചാണ് ഷക്കീലയും വളര്‍ത്തുമകള്‍ ശീതളും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇത് മര്‍ദനത്തിലേക്ക് നീങ്ങിയത് എന്നുമാണ് വിവരം. പിന്നീട് ശീതള്‍ വീടുവിട്ട് പോയെന്നുമാണ് വിവരം. നടി ഷക്കീലയാണ് ആക്രമണ വിവരം സുഹൃത്തായ നർമ്മദയെ അറിയിച്ചത്. അതിനുശേഷം അഭിഭാഷകയായ സൗന്ദര്യയ്‌ക്കൊപ്പം നർമ്മദ ഷക്കീലയുടെ അടുത്ത് എത്തിയിരുന്നു. കുടുംബ പ്രശ്നങ്ങളും പണത്തെക്കുറിച്ചുള്ള തര്‍ക്കവുമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത് എന്നാണ് പ്രഥമിക വിവരം. 

Latest Videos

ആക്രമണത്തിൽ പരിക്കേറ്റ അഭിഭാഷകയായ സൗന്ദര്യയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷക്കീലയ്ക്ക് പിന്തുണയുമായി എത്തിയ അഭിഭാഷകയായ സൗന്ദര്യയെ ശീതളിന്‍റെ ബന്ധുക്കള്‍ മർദ്ദിച്ചതായി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അതേ സമയം ഷക്കീല തങ്ങളെ ആക്രമിച്ചെന്ന് പറഞ്ഞ് ശീതളിന്‍റെ ബന്ധുക്കളും പരാതി നല്‍കിയിട്ടുണ്ട്. ഇരു ഭാഗത്തും അന്വേഷണം നടത്തി മാത്രമേ തുടര്‍ നടപടി ഉണ്ടാകൂ എന്നാണ് പൊലീസ് പറയുന്നത്. 

പരിഭവിച്ചും വിശദീകരിച്ചും മാളവിക; ദൂരെയുള്ള ഭർത്താവിനോട് സംസാരിക്കുന്നതിങ്ങനെ, വീഡിയോ വൈറൽ

'എന്നെയോ, കുടുംബത്തെ തകര്‍ക്കാന്‍ വരരുത്': മകളുടെ വിവാഹ ആഭരണങ്ങള്‍, പ്രചരണത്തിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി

click me!