കാമുകന് വേണ്ടി കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു ടെലിവിഷനില്‍ ശ്രദ്ധയാകർഷിച്ചിരുന്ന നടി.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സീരീസ് താരം അറസ്റ്റില്‍. മൂന്നര വയസ്സുള്ള കുഞ്ഞിനെയാണ് താരം തട്ടിക്കൊണ്ടുപോയത്. കേസില്‍ ശബ്രീനാണ് അറസ്റ്റില്‍ ആയത്. ക്രൈം പട്രോളെന്ന ഒരു ടെലിവിഷൻ സീരീസിലെ നടിയാണ് ശബ്രീൻ.
കുട്ടിയുടെ അമ്മാവൻ ബ്രിജേഷ് സിംഗുമായി താരം പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സമുദായങ്ങള്‍ വ്യത്യാസം ആയതിനെ തുടര്‍ന്ന് ബ്രിജേഷിന്റെ കുടുംബം നടിയുമായുള്ള ബന്ധത്തെ എതിര്‍ക്കുകയും ചെയ്‍തു. എന്നാല്‍ ബ്രിജേഷിനോട് കടുത്ത പ്രണയമായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. ക്രൈം പട്രോളിലെ താരത്തിന്റെ കഥാപാത്രം പോലെയായിരുന്നു ശബ്രീന്റെ അവസ്ഥ എന്ന് പൊലീസ് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബ്രിജേഷിന്റെയും ഇടപെടല്‍ ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ശനിയാഴ്‍ച സ്‍കൂളില്‍ എത്തിയാണ് താരം കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് റിപ്പോര്‍ട്ട്. ശബ്രീനെ പരിചയമുള്ള കുട്ടി അന്ന് താരത്തിനൊപ്പം പോകാൻ തയ്യാറാകുകയായിരുന്നു. ആശുപത്രിയിലേക്ക് എന്ന് പറഞ്ഞാണ് താരം കുഞ്ഞിനെ കൊണ്ടുപോയത് എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഉച്ച കഴിഞ്ഞും എത്താത്തിനാല്‍ ആ കുട്ടിയുടെ കുടുംബം അന്വേഷിക്കുകയായിരുന്നു. ഒരു സ്‍ത്രീക്കൊപ്പം കുഞ്ഞ് പോയെന്ന് പറയുകയായിരുന്നു സ്‍കൂള്‍ അധികൃതര്‍. പൊലീസ് സ്‍കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ തുടര്‍ന്ന് പരിശോധിച്ചു. ഓട്ടോറിക്ഷയില്‍ ശബ്രീൻ കുഞ്ഞിനെ കൊണ്ടുപോകുന്നതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതാണ് അന്വേഷണത്തില്‍ സഹായകരമായത്. പിന്നീട് മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ പിന്തുടര്‍ന്ന് ശബ്രീനെ പൊലീസ് കണ്ടെത്തുകയും ചെയ്‍തു. ഫ്ലാറ്റില്‍ ഉണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. മറ്റൊരു സ്‍ത്രീയും താരത്തെ സഹായിക്കാനുണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ആ സ്‍ത്രീയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മഹാരാഷ്‍ട്രയിലെ പാല്‍ഘറിലാണ് ടെലിവിഷൻ താരം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ആ സംഭവം നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക