ഓണം കെങ്കേമമാക്കാൻ 'ഓണനിലാപ്പൂവേ..'; മനോഹാര മെലഡിയുമായി നവ്യയുടെ മാതംഗി പ്രൊഡക്ഷന്‍സ്

By Web Team  |  First Published Sep 16, 2024, 10:24 AM IST

ഓണത്തിന്റെ ​ഗൃഹാതുരത ഉണർത്തുന്ന ​ഗാനരം​ഗത്ത് നവ്യയും താരത്തിന്റെ മാതം​ഗി എന്ന ഡാൻസ് സ്കൂളിലെ കുട്ടികളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


ഓണത്തിന് മാറ്റ് കൂട്ടാൻ മനോഹര മെലഡിയുമായി നടി നവ്യ നായരും മാതം​ഗി പ്രൊഡക്ഷന്‍സും. 'ഓണനിലാപ്പൂവേ..' എന്ന ആൽബം തിരുവോണ ദിനത്തിൽ നവ്യ റിലീസ് ചെയ്തു. അജീഷ് ദാസന്റെ വരികൾക്ക് ധർമ്മ തീർത്ഥൻ സം​ഗീതം ഒരുക്കിയ ​ഗാനം ഇതിനോടകം മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. ഓണത്തിന്റെ ​ഗൃഹാതുരത ഉണർത്തുന്ന ​ഗാനരം​ഗത്ത് നവ്യയും താരത്തിന്റെ മാതം​ഗി എന്ന ഡാൻസ് സ്കൂളിലെ കുട്ടികളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

'ഈ മനോഹരമായ ​ഗാനത്തിലൂടെ ഓണത്തിൻ്റെ സന്തോഷവും ചൈതന്യവും ആഘോഷിക്കൂ. നിങ്ങളുടെ ഓണ നിമിഷങ്ങൾ ഞങ്ങളുമായി പങ്കുവെക്കൂ', എന്ന് കുറിച്ചു കൊണ്ടാണ് നവ്യ ആൽബം പുറത്തിറക്കിയിരിക്കുന്നത്. നിരവധി പേരാണ് ​ഗാനത്തിന് പ്രശംസയും അഭിനന്ദനങ്ങളുമായി രം​ഗത്ത് എത്തിയിരിക്കുന്നത്. ‌നവ്യാ നായരുടെ പ്രൊഡക്ഷന്‍ ഹൗസ് ആണ് മാതംഗി. 

ഫ്ലൂട്ട് : സുഭാഷ് ചേർത്തല, ലീഡും ബേസ് ഗിറ്റാറും : റിജോഷ്, വീണ, തബല, ദോലക്ക്: ധർമ്മ തീർത്ഥൻ, ഓർക്കസ്ട്രേഷൻ : ശ്രീരാജ് ടി രാജു, കീബോർഡ് പ്രോഗ്രാമിംഗ്: സാജൻ അനന്തപുരി, കോറസ്: ലക്ഷ്മീപൂർണ സന്തോഷ്, ഗൗരി കൃഷ്ണ, ദർശന, അഭിരാം രാമചന്ദ്രൻ & ധർമ്മ തീർത്ഥൻ,  റെക്കോർഡിംഗ് : സന്തോഷ് ഇറവങ്കര (ഡിജിസ്റ്റാർ മീഡിയ തൃപ്പൂണിത്തുറ), അമൽ രാജ് (ഓഡിയോജിൻ കൊച്ചി), മിക്‌സിംഗും മാസ്റ്ററിംഗും : നന്ദു കർത്ത, ക്യാമറ: ഐജിത് സെൻ, ക്യാമറ അസിസ്റ്റൻ്റ്: നിഖിൽ തോമസ്, എഡിറ്റിംഗ്: മിഥുൻ ശങ്കർ പ്രസാദ്, മേക്കപ്പ്: സിജാൻ, കല : രാജേഷ് ചന്ദനക്കാവ്, കോ-ഓർഡിനേഷൻ: ആര്യ & ലക്ഷ്മി എന്നിവരാണ് ​ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. 

Latest Videos

2022 ഡിസംബറില്‍ ആണ് നവ്യ നായർ മാതംഗി എന്ന പേരില്‍ കൊച്ചിയില്‍ ഒരു ഡാന്‍സ് സ്കൂള്‍ ആരംഭിക്കുന്നത്.  മാതംഗി സ്കൂൾ ഓഫ് പെർഫോമിം​ഗ് ആർട്സ് എന്നാണ് മുഴവന്‍ പേര് പ്രശസ്ത ഭരതനാട്യം നർത്തകി പ്രിയദർശിനി ഗോവിന്ദ് ആയിരുന്നു ഉദ്ഘാടകയായി എത്തിയത്. നിലവില്‍ വരാഹം എന്ന സിനിമയാണ് നവ്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. സുരേഷ് ഗോപിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ഓരോദിനവും ഞെട്ടിച്ച് ആസിഫ് അലി, പതിയെ തുടങ്ങി കത്തക്കയറി 'കിഷ്‍കിന്ധാ കാണ്ഡം'; ഇതുവരെ നേടിയത്

click me!