'എന്തൊരു സിനിമയാണിത്, ഇരുന്നിടത്ത് നിന്ന് അനങ്ങിയിട്ടില്ല’: 'റോഷാക്കി'നെ കുറിച്ച് മൃണാള്‍ താക്കൂര്‍

By Web Team  |  First Published Nov 14, 2022, 4:29 PM IST

സീതാ രാമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ കേരളക്കരയ്ക്ക് സുപരിചിതയായ മൃണാള്‍ താക്കൂര്‍. 


മ്മൂട്ടിയുടെ സിനിമ കരിയറിൽ സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് റോഷാക്ക്. സൈക്കോളജിക്കൽ ഡ്രാമ ​ഗണത്തിൽപ്പെട്ട ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടി തകർത്തഭിനയിച്ചപ്പോൾ, അത് മലയാളികൾക്ക് പുത്തനൊരു അനുഭവമായി മാറുകയായിരുന്നു. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത കഥപറച്ചിലുമായെത്തിയ ചിത്രം സംവിധാനം ചെയ്തത് നിസാം ബഷീർ ആണ്. രണ്ട് ദിവസം മുമ്പ് ഒടിടിയിലും റിലീസ് ചെയ്തതോടെ വീണ്ടും അഭിനന്ദനങ്ങൾക്ക് പാത്രമാകുകയാണ് റോഷാക്ക്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സീതാ രാമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ കേരളക്കരയ്ക്ക് സുപരിചിതയായ മൃണാള്‍ താക്കൂര്‍.

ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു മൃണാള്‍ താക്കൂറിന്റെ പ്രശംസ. ‘ഹോ.. എന്തൊരു സിനിമയാണിത്. ഇരുന്നിടത്ത് നിന്നും ഞാനൊന്ന് അനങ്ങിയതു പോലുമില്ല. ഉള്ളിൽ തറയ്ക്കുന്ന അനുഭവമായിരുന്നു സിനിമ. മമ്മൂട്ടി സാറിനും ടീമിനും ഒരുപാട് അഭിനന്ദനങ്ങള്‍’, എന്നാണ് മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

Latest Videos

ഈ വര്‍ഷം തെലുങ്ക് സിനിമയില്‍ നിന്നുള്ള ഹിറ്റുകളില്‍ ഒന്നായ സീതാ രാമത്തിൽ നായകനായി എത്തിയത് ദുൽഖർ സൽമാനാണ്. റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം ദുൽഖറിന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവ് കൂടിയായിരുന്നു. 

കോട്ടയം പ്രദീപിന്റെ മകൾ വിവാഹിതയായി

ഒക്ടോബര്‍ 7നാണ് റോഷാക്ക് റിലീസ് ചെയ്തത്.  ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍.  ചിത്രത്തിൽ ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്‍റണി, ആസിഫ് അലി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.  നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. 

click me!