'വല്യേട്ടൻ മമ്മൂക്ക, പക്ഷെ ലാലേട്ടൻ എനിക്ക് ലവര്‍ ആയിരുന്നു': മീരാ ജാസ്മിന്‍

By Web Team  |  First Published Sep 2, 2024, 10:39 AM IST

കുഞ്ഞിലെ മുതൽ മോഹൻലാൽ ഫാനാണ് താനെന്നും മീരാ ജാസ്മിൻ.


ലയാളത്തിന്റെ പ്രിയ നായികയാണ് മീരാ ജാസ്മിൻ. പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ മീരയുടെ യാത്ര എത്തി നിൽക്കുന്നത് പാലും പഴവും എന്ന പുതിയ ചിത്രത്തിൽ ആണ്. മലയാളത്തിന് പുറമെ തമിഴ് ഉൾപ്പടെയുള്ള സിനിമകളിലും അഭിനയിച്ച് മുന്നേറിയ താരം നടന്മാരായ മമ്മൂട്ടിയോടും മോഹൻലാലിനോടും ഉള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞത് ശ്രദ്ധനേടുകയാണ്. 

മമ്മൂട്ടി തനിക്ക് വല്യേട്ടനെ പോലെ ആണെന്നും എന്നാൽ കുഞ്ഞിലെ മുതൽ മോഹൻലാൽ ഫാനാണ് താനെന്നും മീരാ ജാസ്മിൻ പറയുന്നു. അവർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത് അവിശ്വസിനീയം ആയിരുന്നുവെന്നും മീര പറയുന്നു. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി സ്കൈലാര്‍ക് പിക്ചേഴ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. 

Latest Videos

"ചെറുപ്പം മുതലെ ഞാനൊരു ലാലേട്ടൻ ഫാൻ ആയിരുന്നു. മമ്മൂക്കയോട് വല്യേട്ടൻ ഇമേജാണ്. ആ ഫീൽ ആണ് എനിക്ക്. അത് വേറൊരു വാത്സല്യം ആണ്. പത്ത്, പന്ത്രണ്ട് വയസിലൊക്കെ ലാലേട്ടൻ എന്റെ മനസിൽ ലവര്‍ ആയിരുന്നു. അന്ന് അങ്ങനെ ഒക്കെ ചിന്തിക്കുമായിരുന്നു. അവർക്കൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ അവിശ്വസിനീയമായാണ് തോന്നിയത്", എന്നായിരുന്നു മീരാ ജാസ്മിന്റെ വാക്കുകൾ. 

'നരസിംഹ'ത്തിന്റെ വൻ വിജയം, ശേഷം ഷാജി കൈലാസ് പൊന്നാക്കിയ ചിത്രം; 'അറക്കൽ മാധവനുണ്ണി' വീണ്ടും എത്തുമ്പോൾ..

ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം തുടങ്ങിയ സിനിമകളിലാണ് മീരാ ജാസ്മിന്‍, മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. ഒരേ കടലില്‍ ആയിരുന്നു മമ്മൂട്ടിയും മീരയും ഒന്നിച്ചെത്തിയ ചിത്രം. വികെ പ്രകാശിന്‍റെ സംവിധാനത്തില്‍ റിലീസ് ചെയ്ത പാലും പഴവും ആണ് മീരയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ആശിഷ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് അശ്വിന്‍ ജോസ് ആയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം.. 

click me!