വീണ്ടും പൊലീസ് വേഷത്തിൽ ലെന; ആകാംഷ നിറച്ച് 'വനിത' ട്രെയിലർ

By Web Team  |  First Published Jan 7, 2023, 5:53 PM IST

ലെന അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്‍റെ പേര് തന്നെയാണ് ചിത്രത്തിനും.


ടി ലെന കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിതം 'വനിത'യുടെ ട്രെയിലർ റിലീസ് ചെയ്തു. ഒരു പൊലീസ് ഉദ്യോ​ഗസ്ഥയുടെ കഥ പറയുന്ന ചിത്രം ഫാമിലി ഇന്റർടെയ്നർ ആയിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ലെനയുടെ സിനിമാ ജീവിതത്തിലെ ശക്തമായ കഥാപാത്രമായിരിക്കും ഇതെന്നും ട്രെയിലർ പറഞ്ഞുവയ്ക്കുന്നു. ലെന അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്‍റെ പേര് തന്നെയാണ് ചിത്രത്തിനും. റഹിം ഖാദർ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 

ലെനയെ കൂടാതെ സീമ ജി നായർ, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത്‌ രവി, സലിം കുമാർ, കലാഭവൻ നവാസ് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒപ്പം ഒരു കൂട്ടം യഥാർത്ഥ പൊലീസുകാരും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ജനുവരി 20 ന് തിയറ്ററുകളില്‍ എത്തും.

Latest Videos

ഷട്ടർ സൗണ്ട് എൻ്റർടെയ്‍ന്‍‍മെന്‍റ്, മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളിൽ ജബ്ബാർ മരക്കാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഷമീർ ടി മുഹമ്മദ് ആണ് ഛായാഗ്രാഹകൻ.ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിഷാദ് ഹംസയും പ്രൊജക്ട് ഡിസൈനർ സമദ് ഉസ്മാനും ആണ്. എഡിറ്റിംഗ് മെൻ്റോസ് ആൻ്റണി, സംഗീതം ബിജിപാൽ, വസ്ത്രാലങ്കാരം അബ്ബാസ് പാണാവള്ളി, മേക്കപ്പ് ബിബിൻ തൊടുപുഴ, ഓഡിയോഗ്രാഫി എം ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ ഷറഫ് കരുപ്പടന്ന, സൗണ്ട് ഡിസൈനിംഗ് വിക്കി കിഷന്‍, ലൊക്കേഷൻ മാനേജർ സജീവ് കൊമ്പനാട്, വി എഫ് എക്സ്  ജിനീഷ് ശശിധരൻ, പി ആർ ഒ പി. ശിവപ്രസാദ്, ഡിസൈനിംഗ് രാഹുൽ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

പ്രായം ഒക്കെ വെറും നമ്പർ മാത്രം; വർക്കൗട്ട് വീഡിയോയുമായി ജയറാം 

'ന്നാലും ന്‍റെളിയാ' എന്ന ചിത്രമാണ് ലെനയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. സുരാജ് വെഞ്ഞാറമൂടും സിദ്ദിഖും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിലെ ലെനയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ബാഷ് മുഹമ്മദ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് കൃഷ്‍ണനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. 

click me!