വോയ്സ് ഇങ്ങനെ ആയ ശേഷം സംസാരിക്കാൻ താല്പര്യമില്ലാതായി. അതാണ് ഇന്റർവ്യൂസിലൊന്നും കാണാത്തത്. സെറ്റിൽ എല്ലാവരുമായിരുന്ന് സംസാരിക്കുമെന്നും കലാ രഞ്ജിനി.
മലയാളികൾക്ക് ഏറെ സുപരിചിതരായ താര സഹോദരിമാരാണ് കൽപ്പന, ഉർവശി, കലാരഞ്ജിനി. കാലങ്ങളായി സിനിമയിൽ സജീവമായിരുന്ന ഇവരുടെ കൂട്ടത്തിൽ നിന്നും കല്പന വിടപറഞ്ഞിട്ട് എട്ട് വർഷം ആയിരിക്കുകയാണ്. ഉർവശി മലയാളത്തിലും ഇതര ഭാഷാ സിനിമകളിലുമൊക്കെയായി വെള്ളിത്തിരയിൽ സജീവമാണ്. എന്നാൽ കലാരഞ്ജിനി ഇടയ്ക്ക് ഇടയ്ക്കാണ് സിനിമകളിൽ എത്തുന്നത്. ആ കഥാപാത്രങ്ങൾ ഞൊടിയിട കൊണ്ട് ശ്രദ്ധനേടുകയും ചെയ്യും.
നിലവിൽ ഒടിടിയിൽ സൂപ്പർ ഹിറ്റായി മാറിയ ഭരതനാട്യത്തിലാണ് കലാ രഞ്ജി അഭിയിച്ചത്. സായ് കുമാറിന്റെ ഭാര്യയുടെ വേഷമായിരുന്നു ഇത്. കലാ രഞ്ജിനിക്ക് പലപ്പോഴും ഡബ്ബിംഗ് വോയ്സ് ആണ് സിനിമകളിൽ ഉള്ളത്. അവർ സ്വന്തം ശബ്ദത്തിൽ അഭിനയിക്കുന്ന കഥാപാത്രങ്ങൾ വളരെ വിരളമാണ്. ഭരതനാട്യത്തിൽ നടി സ്വന്തം വോയ്സ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതും. ഇപ്പോഴിതാ തന്റെ ശബ്ദം പോയത് എങ്ങനൊണ് തുറന്നു പറയുകാണ് കലാ രഞ്ജിനി.
"വർഷങ്ങൾക്ക് മുൻപ് നസീർ സാറിന്റെ പെയറായി അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു സംഭവം നടന്നത്. അതിൽ ബ്ലെഡ് വൊമിറ്റ് ചെയ്യുന്നൊരു സീനുണ്ട്. അന്ന് ചുവന്ന പൊടിയിൽ വെളിച്ചെണ്ണ മിക്സ് ചെയ്താണ് അത്തരം സീനുകൾ എടുത്തോണ്ടിരുന്നത്. പക്ഷേ മേക്കപ്പ് മാൻ വെളിച്ചെണ്ണയ്ക്ക് പകരം ഒഴിച്ചത് ആസിഡ് ആയിപ്പോയി. അദ്ദേഹം അറിഞ്ഞ് കൊണ്ട് ഒരിക്കലും അങ്ങനെ ചെയ്യില്ല. അറിയാതെ പറ്റിപ്പോയതാണ്. വെള്ളസാരി ആയിരുന്നു ആ സീനിൽ ഞാൻ ഉടുത്തിരുന്നത്. അതിലാകണ്ടെന്ന് കരുതി നസീർ സാർ തന്നെയാണ് അത് വായിലേക്ക് ഒഴിച്ചത്. അതൊഴിച്ചത് മാത്രമെ എനിക്ക് ഓർമയുള്ളൂ. ശ്വാസനാളം ചുരുങ്ങി. എനിക്ക് എന്തെങ്കിലും അസുഖം വന്നാൽ ആദ്യം ബാധിക്കുന്നത് ശ്വാസ നാളത്തെയും ആണ്", എന്നാണ് കലാ രഞ്ജിനി പറഞ്ഞത്. ഭരതനാട്യത്തിന്റെ പ്രമോഷനിടെ മനോരമ ഓൺലൈനിനോട് ആയിരുന്നു കലാ രഞ്ജിനിയുടെ വെളിപ്പടുത്തൽ.
ഇനി വേണ്ടത് 3 കോടി, മമ്മൂട്ടി പടത്തെ തൂക്കാൻ ആസിഫ് അലി, ടൊവിനോയ്ക്ക് വഴിമാറി പൃഥ്വിരാജ് !
വോയ്സ് ഇങ്ങനെ ആയ ശേഷം സംസാരിക്കാൻ താല്പര്യമില്ലാതായി. അതാണ് ഇന്റർവ്യൂസിലൊന്നും കാണാത്തത്. സെറ്റിൽ എല്ലാവരുമായിരുന്ന് സംസാരിക്കുമെന്നും കലാ രഞ്ജിനി വെറ്റൈറ്റി മീഡിയയോട് പറയുന്നുണ്ട്. പഴയ അഭിമുഖങ്ങളിൽ കല്പനയും ഉർവശിയും കലാ രഞ്ജിനിയുടെ ശബ്ദം പോയതിനെ കുറിച്ച് പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..