'സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ടത് കാണികൾക്ക് അറിയേണ്ടതില്ല, സ്ക്രീനിൽ കാണുന്നത് വിലയിരുത്തും': ഭാവന

By Web Team  |  First Published Feb 19, 2023, 5:12 PM IST

മലയാള സിനിമയിൽ നല്ല മാറ്റങ്ങളാണ് ഇതുവരെ ഉണ്ടായിരിക്കുന്നതെന്നും ഭാവന പറഞ്ഞു.


റ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' ആണ് താരത്തിന്റേതായി ഉടൻ റിലീസിന് എത്തുന്നത്. ഈ അവസരത്തിൽ സിനിമയെ കാണികൾ വിലയിരുത്തുന്നത് ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് പറയുകയാണ് ഭാവന. മലയാള സിനിമയിൽ നല്ല മാറ്റങ്ങള്‍ ആണ് സംഭവിച്ചിരിക്കുന്നതെന്നും നടി പറഞ്ഞു.  

"സിനിമയ്ക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടു, നമ്മൾ അതിനെ എത്രത്തോളം സ്നേഹിച്ചു, എങ്ങനെ അതിൽ വർക്ക് ചെയ്തു എന്നൊന്നും കാണികൾക്ക് അറിയേണ്ടതില്ല. സിനിമ നല്ലതാണോ എന്ന് മാത്രമേ അവർ നോക്കുകയുള്ളു. സ്ക്രീനിൽ എന്താണ് കാണുന്നത് എന്ന് നോക്കിയിട്ടാണല്ലോ അവർ വിലയിരുത്തുന്നത്. സിനിമയുടെ റിലീസ് കഴിഞ്ഞിട്ടേ അത് തീരുമാനിക്കാൻ കഴിയൂ", എന്നാണ് ഭാവന പറഞ്ഞത്.  'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നി'ന്റെ പ്രമോഷനിടെ ആയിരുന്നു നടിയുടെ പ്രതികരണം. ‌

Latest Videos

മലയാള സിനിമയിൽ നല്ല മാറ്റങ്ങളാണ് ഇതുവരെ ഉണ്ടായിരിക്കുന്നതെന്നും ഭാവന പറഞ്ഞു. നായിക, നായകൻ, വില്ലൻ എന്നതിൽ ഒതുങ്ങി നിൽക്കുകയായിരുന്നു മലയാള സിനിമ. ഇപ്പോൾ അതൊക്കെ മാറി. എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും നടി പറയുന്നു. 

'ഡിയർ വാപ്പിയെ സ്വീകരിച്ചവർക്ക് ഒരായിരം നന്ദി'; ലാൽ

ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്'. ഷറഫുദ്ധീനാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരുണ്‍ റുഷ്‍ദി ആണ് ചിത്രത്തിന്റെ  ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഭദ്രൻ സംവിധാനം ചെയ്യുന്ന സിനിമയിലും ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭദ്രന്റെ 'ഇഒ' എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. 

click me!