ജനുവരി രണ്ടാം തീയതി റിലീസ് ചെയ്ത ചിത്രമാണ് ഐഡന്റിന്റി.
നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് അർച്ചന കവി. പിന്നീട് ഏതാനും ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. എന്നാൽ പിന്നീട് ചില വെബ്സീരിസുകളിൽ അർച്ചന വന്നെങ്കിലും സിനിമകളിൽ അത്ര സജീവമായിരുന്നില്ല. നിലവിൽ പത്ത് വർഷത്തിന് ശേഷം ബിഗ് സ്ക്രീനിൽ തിരിച്ചെത്തിയിരിക്കുകയാണ് താരം. ടൊവിനോ തോമസ് നായകനായി എത്തിയ ഐഡന്‍റിറ്റിയിലൂടെയാണ് അർച്ചനയുടെ തിരിച്ചു വരവ്.
ഈ അവസരത്തിൽ പത്ത് വർഷം എവിടെ ആയിരുന്നുവെന്ന ചോദ്യത്തിന് അർച്ചന കവി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടിയിരിക്കുകയാണ്. "പത്ത് വര്‍ഷത്തിന് ശേഷം ഞാന്‍ ചെയ്യുന്ന സിനിമയാണ് ഐഡന്റിന്റി. ഇത് എന്റെ തിരിച്ചുവരവ് സിനിമ എന്ന് പറയുന്നതില്‍ ഒരുപാട് അഭിമാനമുണ്ട്. ഇത്രയും ഒരു ഗ്യാപ്പ് വന്നതെന്ത് എന്ന് ചോദിച്ചാൽ എന്റെ ആരും വിളിച്ചില്ല. അത്രയേ ഉള്ളൂ. ഇതിനിടയിൽ ഞാൻ വിവാഹം കഴിച്ചു. പിന്നാലെ ഡിവോഴ്സ് നടന്നു. ഡിപ്രഷനും വന്നു. ഒടുവിൽ അതിൽ നിന്നും റിക്കവറായി. ശേഷം ഐഡന്റിന്റി ചെയ്തു. ഇതിനെല്ലാം ഒരു പത്ത് വർഷം എടുക്കുമല്ലോ", എന്നാണ് അർച്ചന കവി പറഞ്ഞത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുകയാണ്.
2016ൽ ആയിരുന്നു അർച്ചന കവിയുടെ വിവാഹം. സ്റ്റാന്റ് അപ് കൊമേഡിയനായ അഭിഷ് മാത്യു ആയിരുന്നു ഭർത്താവ്. കുട്ടിക്കാലം മുതൽ സുഹൃത്തുക്കൾ ആയിരുന്നുവെങ്കിലും ദാമ്പത്യം അധികനാൾ നീണ്ടുനിന്നില്ല. ഒടുവിൽ 2021ൽ ഇവർ വേർപിരിയുകയായിരുന്നു.
ജനുവരി രണ്ടാം തീയതി റിലീസ് ചെയ്ത ചിത്രമാണ് ഐഡന്‍റിറ്റി. ഹിറ്റ് ചിത്രം ഫോറൻസിക് ടീം വീണ്ടും ഒന്നിച്ച ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യദിനം 1.72 കോടിയാണ് ഐഡന്റിന്റി നേടിയതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. തൃഷ, വിനയ് റായ് എന്നിവരും പ്രധാന വേഷത്തിൽ എത്തി ചിത്രത്തിന് തമിഴ്നാട്ടിൽ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് നാല്പതോളം എക്സ്ട്രാ സ്ക്രീനുകൾ അനുവദിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..