മദ ഗജ രാജ എന്ന സിനിമയുടെ പ്രമോഷന് എത്തിയതായിരുന്നു വിശാല്‍.
സിനിമാ താരങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ ഞൊടിയിട കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയുടെ പ്രമോഷന് വന്നതോ, പൊതുപരിപാടികളിൽ അവർ പങ്കെടുക്കാൻ എത്തിയതിന്റെയോക്കെ വീഡിയോകളും ഫോട്ടോകളുമാകാം അത്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ തമിഴ് സിനിമാസ്വാദകരെ ഒന്നടങ്കം നിരാശയിൽ ആഴ്ത്തിയിരിക്കുന്നത്.
നടൻ വിശാലിന്റേതാണ് വീഡിയോ. വൈറ്റ് മുണ്ടും ഷർട്ടും ധരിച്ച് സിനിമാ പ്രമോഷന് എത്തിയതായിരുന്നു വിശാൽ. എന്നാൽ കൈകൾ വിറയ്ക്കുന്ന, സംസാരിക്കാൻ വയ്യാത്ത വിശാലിനെയാണ് വേദിയിൽ കാണാൻ സാധിച്ചത്. ഇടയ്ക്ക് ഇടയ്ക്ക് താരത്തിന്റെ കണ്ണുകൾ നിറയുന്നുമുണ്ട്. വളരെ അവശനായ താരത്തിന്റെ ശരീരം മുഴുവൻ വിറയ്ക്കുന്നതും വീഡിയോകളിൽ കാണാം.
Get well soon Vishal! 🙏 pic.twitter.com/HBFka4r0Pl
— LetsCinema (@letscinema)
കഴിഞ്ഞ ഏതാനും നാളുകളായി കടുത്ത പനിയുടെ പിടിയിലായിരുന്നു വിശാൽ. ഇതിൽ നിന്നും മുക്തനായി വരുന്നതെ ഉള്ളൂ. അതിനാലാണ് ഈ ആരോഗ്യപ്രശ്നം താരത്തിന് ഉണ്ടായതെന്ന് പ്രമോഷൻ വേളയിൽ അവതാരക പറയുന്നുണ്ട്. വയ്യാതിരുന്നിട്ടും സിനിമാ പ്രമോഷന് താരം എത്തിയതായിരുന്നു. മദ ഗജ രാജ എന്ന സിനിമയുടെ പ്രമോഷനായിരുന്നു. വിശാലിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ താരത്തിന്റെ ആരോഗ്യത്തിൽ ആരാധകർ ആശങ്ക പങ്കിടുന്നുണ്ട്. എത്രയും വേഗം താരം സുഖം പ്രാപിക്കട്ടെ എന്നാണ് ഇവർ പറയുന്നത്.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മദ ഗജ രാജ റിലീസിന് ഒരുങ്ങുന്നത്. സുന്ദർ സി സംവിധാനം ചെയ്ത ചിത്രം 2023 പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തേണ്ട സിനിമയായിരുന്നു. ഇതോട് അനുബന്ധിച്ച് ട്രെയിലറുകളും ഗാനങ്ങളും പുറത്തുവിട്ടു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം അന്നേദിവസം റിലീസ് ചെയ്യാനായില്ല. ഒടുവിൽ റിലീസ് നീണ്ടും പോകുകയും ചെയ്തു. വിശാലിനൊപ്പം മണിവണ്ണൻ, സുബ്ബരാജു, നിതിൻ സത്യ, ജോൺ കൊക്കൻ, രാജേന്ദ്രൻ, മനോബാല എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..