'യുവാക്കൾ നാടുവിടുന്നത് സ്വാതന്ത്ര്യത്തിന്; ഇവിടെ ടു പീസിട്ട് വർക്കലയിൽ പോകോ? രാത്രി ഇറങ്ങി നടക്കാനാകോ ?'

By Web Team  |  First Published Oct 4, 2024, 8:48 AM IST

പഠിക്കാന്‍ വേണ്ടി മാത്രമല്ല സ്വാതന്ത്ര്യത്തിന് കൂടിയാണ് യുവാക്കള്‍ നാടുവിടുന്നതെന്ന് വിനായകന്‍. 


ലയാളികള്‍ക്ക് പ്രത്യേകമായി പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ലാത്ത നടനാണ് വിനായകന്‍. നിലപാടുകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ വരുമെങ്കിലും വിനായകന്‍ എന്ന നടനെ ഏവര്‍ക്കും ഇഷ്ടമാണ്. കാലങ്ങള്‍ നീണ്ട അഭിനയ ജീവിതത്തില്‍ ചെറുതും വലുതുമായ ഒട്ടനവധി സിനിമകള്‍ അദ്ദേഹം പ്രേക്ഷകന് സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമകളിലും വിനായകന്‍ കസറി. സമീപകാലത്ത് ജയിലര്‍ എന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പം കട്ടയ്ക്ക് നിന്ന് രാജ്യമെമ്പാടുമായി വിനായകന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

നിലവില്‍ തെക്കു വടക്ക് എന്ന സിനിമയാണ് വിനായകന്‍റേതായി റിലീസ് ചെയ്യുന്നത്. ഇന്ന് ചിത്രം തിയറ്ററില്‍ എത്തും. ഈ അവസരത്തില്‍ നാടുവിട്ട് യുവാക്കള്‍ വിദേശരാജ്യങ്ങളിലേക്ക് പോകുന്നത് എന്തുകൊണ്ട് എന്ന് പറയുകയാണ് വിനായകന്‍. പഠിക്കാന്‍ വേണ്ടി മാത്രമല്ല സ്വാതന്ത്ര്യത്തിന് കൂടിയാണെന്നാണ് വിനായകന്‍ പറയുന്നത്.

Latest Videos

undefined

എന്റെ ഏറ്റവും വലിയ ട്രാജഡി അച്ഛന്റെ മരണം, അദ്ദേഹത്തെ ദഹിപ്പിച്ചിടത്ത് മണിക്കൂറോളം നോക്കിനിൽക്കും:സൈജു കുറുപ്പ് 

"ശരിക്കും അവർ പഠിക്കാനല്ല പോകുന്നത്. ഞാൻ മനസിലാക്കിയ കാര്യമാണത്. വിദ്യാഭ്യാസത്തിന് വേണ്ടി നാടുവിടുന്നു എന്നതല്ല. സ്വാതന്ത്ര്യത്തിന് വേണ്ടി നാട് വിടുന്നതാണ്. പഠിക്കുന്നത് അവിടെയായാലും ഇവിടെയായാലും നടക്കും. കൊച്ചിയിലെ തോപ്പുംപടി പാലത്തിലൂടെ രാത്രിയിൽ നടക്കാൻ സ്ത്രീകൾക്ക് പറ്റോ. പറ്റില്ല. അതിന് മുൻപ് തന്നെ കഴുകന്മാർ വരും. അവർ നോക്കിയപ്പോൾ പുറത്തോട്ട് പോകാം. യൂറോപ്പിലൊക്കെ രാത്രി 12 മണിക്കൊക്കെ സന്തോഷമായി നടക്കാം. പുറംനാടുകളിൽ പഠിക്കാൻ പോകുന്നുവരും ഉണ്ട്. പക്ഷേ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് പ്രത്യേകിച്ച് സ്ത്രീകൾ വിദേശത്തേക്ക് പോകുന്നത്. ടു പീസ് ഇട്ട് വർക്കലയിൽ പോകോ. പക്ഷേ അമേരിക്കയിൽ പോകും. ആർട്ടിസ്റ്റുകളൊക്കെ ടു പീസ് ഇട്ട് വിദേശ ബീച്ചുകളിൽ നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇടും. എന്തുകൊണ്ട് കേരളത്തിലെ ബീച്ചിൽ നിന്നും അങ്ങനെ ഫോട്ടോയിടുന്നില്ല. അത്രയൊന്നും ആയിട്ടില്ല കേരള സമൂഹം. ആകക്കൂടെ കുറച്ച് നാളുകളെ ഉള്ളു നമുക്ക്. മരണം വരെ സന്തോഷിക്കണം. അതുകൊണ്ടാണ് പിള്ളേര് പുറത്തേക്ക് പോകുന്നത്. എന്റെ അറിവിൽ സ്വാതന്ത്ര്യത്തിന് വേണ്ടി അവർ നാടുവിട്ട് പോകുന്നതാണ്", എന്നാണ് വിനായകന്‍ പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!