വിജയ്‍യെ ചെറുപ്പമാക്കാൻ ചെലവഴിക്കുന്നത് ആറ് കോടി?, 19കാരനാകാൻ ദളപതി

By Web Team  |  First Published Dec 11, 2023, 6:30 PM IST

ദളപതി വിജയ്‍യും ഇനി ചെറുപ്പമാകും.


ലിയോ വിജയ്‍യുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറിയിട്ടുണ്ട്. ലോകേഷ് കനകരാജിന്റെ ലിയോയുടെ വിജയത്തിന് ശേഷം ദളപതി വിജയ് വീണ്ടും ആരാധകരുടെ ആവേശമായി മാറിയിട്ടുമുണ്ട്. ദളപതി 68ലാണ് വിജയ് നായകനായ ചിത്രമായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.  ദളപതി 68 എന്ന് താല്‍ക്കാലികമായ പേരിട്ട ചിത്രത്തിന്റെ വമ്പൻ അപ്‍ഡേറ്റ് വിജയ്‍യുടെ ആരാധകരെ ആവേശത്തിലാക്കുകയാണ്.

ദളപതി 68 എന്ന ചിത്രത്തിന്റെ സംവിധാനം വെങ്കട് പ്രഭുവാണ്. വിജയ് പത്തൊമ്പതുകാരനായി വെങ്കട് പ്രഭുവിന്റെ സംവിധാനത്തിലുള്ള ദളപതി 68ല്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫ്ലാഷ്‍ബാക്കലായിരിക്കും പത്തൊമ്പതുകാരനായി വിജയ് എത്തുക. ട്രാവലിംഗ് കണ്‍സപ്റ്റിലുള്ള ഒന്നായിരിക്കും വിജയ് ചിത്രമെന്നും റിപ്പോര്‍ട്ടുണ്ട്.

Latest Videos

എന്തായാലും വമ്പൻ മേക്കോവറിലായിരിക്കും വിജയ് പുതിയ ചിത്രത്തില്‍ എത്തുക എന്ന് ഉറപ്പായിട്ടുണ്ട്. വിജയ്‍യെ പത്തൊമ്പതുകാരനാകാൻ എകദേശം ആറ് കോടിയോളം ചെലവഴിക്കാനാണ് ദളപതി 68ന്റെ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് ചില സിനിമാ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഡിജിറ്റല്‍ ഡി- ഏജിംഗ് സാങ്കേതികതയായിരിക്കും ചിത്രത്തിനായി സ്വീകരിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വമ്പൻ തുക ചെലവഴിച്ച് ചിത്രത്തില്‍ വിജയ്‍ക്ക് പ്രോസ്‍തെറ്റിക് മേക്കപ്പ് ചെയ്‍താകും പത്തൊമ്പതുകാരനായി മാറ്റുക എന്നുമാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്തായാലും ഔദ്യോഗികമായ ഒരു സ്ഥിരീകരണത്തിനാണ് താരത്തിന്റെ ആരാധകര്‍ കാത്തിരിക്കുന്നത്.

ദളപതി 68ല്‍ ഒരു പ്രധാന കഥാപാത്രമായി വിജയ്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയ നടൻ ജയറാമും വേഷമിടുന്നുണ്ട് എന്നും  നായികയായി മീനാക്ഷി ചൗധരിയാണ് എത്തുക എന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നു. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ ചിത്രത്തില്‍ ആദ്യമായിട്ടാണ് ദളപതി വിജയ് നായകനാകുന്നത്.

Read More: 'മോഹൻലാലിന്റെ ആ ഭാഷ ബോറാണ്', സംവിധായകൻ രഞ്‍ജിത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!