നടൻ വിജയ്‍യും വാര്‍ത്താ ചാനൽ തുടങ്ങുന്നതായി റിപ്പോര്‍ട്ട്

By Web Team  |  First Published Nov 2, 2024, 10:05 PM IST

ടിവികെയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതും.


നടൻ വിജയ് വാര്‍ത്താ ചാനല്‍ തുടങ്ങാൻ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പ്രാരംഭ ചർച്ചകൾ തുടങ്ങിയതായാണ് സൂചന. ടിവികെ ആശയങ്ങള്‍ പ്രചരിപ്പിക്കാൻ ടെലിവിഷൻ വാര്‍ത്താ ചാനല്‍ സഹായികരിക്കുമെന്നാണ് വിജയ്‍യുടെ വിലയിരുത്തല്‍. ഡിഎംകെ, അണ്ണാ ഡിഎംകെ, ബിജെപി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് നിലവില്‍ ചാനലുകള്‍ ഉണ്ട്.

തമിഴ് വെട്രി കഴകത്തിലൂടെ രാഷ്‍ട്രീയത്തില്‍ താരം സജീവമായിരിക്കുകയാണ്. സംസ്ഥാന സമ്മേളനം വൻ വിജയമായിരുന്നു. സംസ്ഥാന പര്യടനത്തിനും താരം ഒരുങ്ങുകയാണ്. ഡിസംബർ രണ്ടിന് കോയമ്പത്തൂരില്‍ യാത്ര തുടങ്ങി 27ന് തിരുനെൽവേലിയില്‍ മെഗാറാലിയോടെ യാത്ര അവസാനിപ്പിക്കാനാണ് ആലോചന.

Latest Videos

ദളപതി വിജയ് നായകനായി ഒടുവില്‍ ദ ഗോട്ട് ആണ് പ്രദര്‍ശനത്തിന് എത്തിയത്. ദ ഗോട്ട് ആഗോളതലത്തില്‍ 456 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേര് ആലോചിച്ചിരുന്നത് എന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. എക്കാലത്തെയും മഹാൻ എന്ന അര്‍ഥത്തിലായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ദ ഗോട്ടിന് മിക്കവാറും രണ്ടാം ഭാഗം ഉണ്ടാകും എന്നും നേരത്തെ വിവിധ സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എൻഡ് ക്രെഡിറ്റില്‍ അതിന്റെ സൂചനകളുമുള്ളതാണ് സിനിമാ ആരാധകര്‍ വലിയ ആവേശമായതെന്നാണ് റിപ്പോര്‍ട്ട്. ഗോട്ട് വേഴ്‍സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ട്. നായകന് പകരം വില്ലനെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിച്ചേക്കും എന്നും അജിത്ത് കുമാര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. ഔദ്യോഗികമായി രണ്ടാം ഭാഗം പ്രഖ്യാപിട്ടില്ല. വിജയ് രാഷ്‍ട്രീയത്തില്‍ തുടരുന്നതിനാലാണ് രണ്ടാം ഭാഗത്ത് അജിത്ത് കുമാറിനെ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദ ഗോട്ടിനെ കുറിച്ച് തമിഴ് താരം അജിത്ത് നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നതും വാര്‍ത്ത പ്രചരിച്ചിരുന്നു.

Read More: ലക്കി ഭാസ്‍കര്‍ എത്ര നേടി?, ടിക്കറ്റ് വില്‍പനയില്‍ ഒന്നാമതോ?, ആ കണക്കുകളുമായും ഒടുവില്‍ ദുല്‍ഖര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!