ഏപ്രിലിൽ ഹിറ്റടിക്കുമോ ഉണ്ണി മുകുന്ദൻ ? സൂപ്പർ പവറുമായി 'ജയ് ഗണേഷ്', പുത്തൻ അപ്ഡേറ്റ് ഇങ്ങനെ

By Web Team  |  First Published Feb 28, 2024, 5:12 PM IST

'മാളികപ്പുറം'ത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് 'ജയ് ഗണേഷ്'.


ണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ജയ് ഗണേഷ്' ഏപ്രിൽ 11ന് വേൾഡ് വൈഡ് റിലീസിനെത്തും. ജിസിസി റിലീസ് എപി ഇന്റർനാഷണലിന്റെ ഹോം സ്ക്രീൻ എന്റർടൈൻമെന്റ് കരസ്ഥമാക്കി. ഔട്ട് സൈഡ് ജിസിസി ആർഎഫ്‌ടി ഫിലിംസും ഓൾ ഇന്ത്യ റിലീസ് യുഎംഎഫ് വഴി ഐക്കോൺ സിനിമാസും നിർവഹിക്കും. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

'മാളികപ്പുറം'ത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് 'ജയ് ഗണേഷ്'. ജോമോൾ ക്രിമിനൽ അഭിഭാഷയുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായിക. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാൻ സാധിക്കുന്ന ഒരു ഫാമിലി എന്റർടൈനറാണിത്. ഇതൊരു സൂപ്പർ ഹീറോയുടെ കഥ പറയുന്ന സിനിമ ആയതുകൊണ്ട് സസ്പെൻസും സർപ്രൈസും ട്വിസ്റ്റും ഉൾപ്പെടുത്തിയാണ് ചിത്രം എത്തുന്നത്. പ്രേക്ഷകരെ എൻഗേജ് ചെയ്യിപ്പിക്കാൻ തക്കവണ്ണം മിസ്റ്റീരിയസ് എലമെൻസുകളും ചിത്രത്തിലുണ്ട്.  

Latest Videos

റിലീസ് ചെയ്തിട്ട് 13 ദിവസം, 'ഭ്രമയുഗ'ത്തെ പുകഴ്‍ത്തി മതിവരാതെ പ്രേക്ഷകര്‍, പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍

ഛായാഗ്രഹണം: ചന്ദ്രു ശെൽവരാജ്, ചിത്രസംയോജനം: സംഗീത് പ്രതാപ്, സംഗീതം: ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ: തപാസ് നായക്, പ്രൊഡക്ഷൻ ഡിസൈനർ: സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: വിപിൻ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ, അസോസിയേറ്റ് ഡയറക്ടർ: അനൂപ് മോഹൻ എസ്, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിടിഎം, സബ്ടൈറ്റിൽസ്: ഫിൽ ഇൻ ദ ബ്ലാങ്ക്സ്, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ, ടെൻ ജി മീഡിയ, സ്റ്റിൽസ്: നവിൻ മുരളി, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

click me!