വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്നും വരൻ മലയാള സിനിമാ നിര്‍മാതാവായിരിക്കും എന്നുമുള്ള റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടി തൃഷ.
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് തൃഷ. പൊന്നിയിൻ സെല്‍വൻ എന്ന ഹിറ്റ് ചിത്രത്തിലൂടെ വീണ്ടും ഒന്നാം നിരയിലേക്ക് ഉയര്‍ന്ന നടിയുടേതായി നിരവധി പ്രൊജക്റ്റുകളാണ് ഒരുങ്ങുന്നത്. വിവാഹത്തിനൊരുങ്ങുകയാണ് തൃഷ എന്ന് കഴിഞ്ഞ ദിവസങ്ങള്‍ ഗോസിപ്പുകളുണ്ടായി. ഇതില്‍ പ്രതികരണവുമായി നടി തൃഷ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍.
ശാന്തമായിരിക്കൂ, അഭ്യൂഹങ്ങള്‍ പരത്താതിരിക്കു എന്നാണ് താരം വ്യക്തമാക്കുന്നത്. നടി തൃഷയുടെ വരൻ മലയാള സിനിമ നിര്‍മാതാവാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത്. ഇക്കാര്യത്തിലാണ് ഇപ്പോള്‍ തൃഷ പ്രതികരിച്ചിരിക്കുന്നത്. തൃഷ പ്രതികരണവുമായി എത്തിയതിനാല്‍ അഭ്യൂഹങ്ങള്‍ അവസാനിക്കും എന്ന് നടിയുടെ ആരാധകര്‍ പ്രതീക്ഷിക്കുന്നു.
DEAR “YOU KNOW WHO YOU ARE AND YOUR TEAM”,
“KEEP CALM AND STOP RUMOURING”
CHEERS!
undefined
തൃഷ നായികയായി വേഷമിടുന്ന പുതിയ ചിത്രമായി ഇനി റിലീസ് ചെയ്യാനുള്ളത് ദ റോഡാണ്. സംവിധാനം അരുണ്‍ വസീഗരൻ ആണ്. ഇത് ഒരു പ്രതികാര കഥയുമായുള്ള ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷബീര്‍ കള്ളറക്കല്‍, സന്തോഷ് പ്രതാപ്, മിയ ജോര്‍ജ്, എം എസ് ഭാസ്‍കര്‍, വിവേക് പ്രസന്ന, വേല രാമമൂര്‍ത്തി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്ന ദ റോഡ് ഒക്ടോബര്‍ ആറിന് റിലീസാകും.
തൃഷ നായികയാകുന്ന മറ്റൊരു വമ്പൻ ചിത്രമാണ് ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. വിജയ്‍യുടെ നായികയായി തൃഷ എത്തുമ്പോള്‍ ചിത്രം സൂപ്പര്‍ഹിറ്റാകും എന്നാണ് പ്രതീക്ഷ. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഗൗതം വാസുദേവ് മേനോൻ, മാത്യു, ബാബു ആന്റണി, സഞ്‍ജയ് ദത്ത്, അര്‍ജുൻ, മനോബാല, കിരണ്‍ റാത്തോഡ്, സാൻഡി മാസ്റ്റര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ വിജയ്ക്കൊപ്പം വേഷമിടുന്ന ചിത്രം ഒക്ടോബര്‍ 19നാണ് പ്രദര്‍ശനത്തിന് എത്തുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക