നടന്‍റെ ഇതുവരെയുള്ള സിനിമാ ലുക്കുകള്‍ കോര്‍ത്തിണക്കിയ വീഡിയോ.
'ഇന്ത മൂഞ്ചിയെല്ലാം യാരാവത് കാശ് കൊടുത്ത് പാപ്പാങ്ങളാ' വർഷങ്ങൾക്ക് മുൻപ് ഒരു നടനെ കുറിച്ച് മാഗസീനിൽ വന്ന വാചകമാണിത്. ഒരു നടന് പറ്റിയമുഖമാണോ ഇത്, അച്ഛൻ നിർമാതാവായത് കൊണ്ട് എന്തും ആകാല്ലോ എന്ന് തുടങ്ങി, തുടക്കം മുതൽ പരിഹാസ ശരങ്ങൾ മാത്രം ഏറ്റുവാങ്ങേണ്ടിവന്ന ആ നടൻ ഇന്ന് ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയപ്പെട്ട ദളപതി ആണ്. പരിഹസിച്ചവരെ കൊണ്ട് കയ്യടിപ്പിക്കുക എന്നത് അൽപം ശ്രമകരമായ കാര്യമായിരുന്നു വിജയ്ക്ക്. എന്നാൽ തന്റെ നിശ്ചയദാർണ്ഡ്യവും പരിശ്രമവും കൊണ്ട് തമിഴ് സിനിമാ ലോകത്തെ അടക്കി വാണു ദളപതി.
മുടക്കു മുതലിന്റെ ഇരട്ടി തങ്ങൾക്ക് ലഭിക്കുമെന്ന് നിർമാതാക്കൾക്ക് മിനിമം ഗ്യാരന്റിയുള്ള ഒരേയൊരു നടനായി വിജയ് മാറി. ആരാധകരെ രസിപ്പിച്ചും കരയിപ്പിച്ചും ത്രസിപ്പിച്ചും കടന്നു പോയ മുപ്പത്തിയൊന്ന് വർഷങ്ങളുടെ അഭിനയ ജീവിതത്തോട് ഗുഡ്ബൈ പറയാൻ ഒരുങ്ങുകയാണ് വിജയ് ഇപ്പോൾ. സിനിമ വിട്ട് പൂർണമായും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള ഒരുക്കത്തിലാണ് വിജയ്.
undefined
വിജയിയുടെ അവസാന ചിത്രമായ ദളപതി 69 പ്രഖ്യാപിക്കുകയും ചെയ്തു. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ അവസരത്തിൽ വിജയിയുടെ സിനിമ കരിയറുമായി ബന്ധപ്പെട്ട വീഡിയോകളും ഫോട്ടോകളും കഥകളും സോഷ്യൽ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വിജയിയുടെ കുട്ടിക്കാലം മുതൽ ഇതുവരെയുള്ള വളർച്ചയുടെ ഒരു ചെറു വീഡിയോയാണ് ഇത്.
He came, he saw and he won hearts of millions ❤️
His every kutty story will be missed I hope anna we can here those kutty katha in rallies too❤️🥺 pic.twitter.com/UbHXh7cnMA
ദളപതി ആട്ടത്തിന്റെ അവസാന ചിത്രം, ആവേശം വാനോളമാക്കി പ്രഖ്യാപനം, സംവിധാനം എച്ച് വിനോദ്
"അവൻ വന്നു, കണ്ടു, ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങൾ കീഴടക്കി. ഇനി മുതൽ അണ്ണന്റെ കുട്ടി സ്റ്റോറികൾ ഞങ്ങൾ മിസ് ചെയ്യും", എന്ന് പറഞ്ഞാണ് പലരും വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. താരത്തിന്റെ സിനിമയിൽ നിന്നുള്ള വിരമിക്കൽ ആരാധകർക്ക് എത്രത്തോളം സങ്കടകരമാണ് എന്നത് വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകളിൽ നിന്നും വ്യക്തമാണ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..