പ്രതീക്ഷ കാത്തോ സൂര്യയുടെ കങ്കുവ?, തിയറ്റര്‍ കുലുങ്ങിയോ, വൻ ഹിറ്റാകുമോ? പ്രതികരണങ്ങള്‍.
സൂര്യയുടെ കങ്കുവ ഒടുവില്‍ പ്രദര്‍ശത്തിനെത്തിയിരിക്കുന്നു. വൻ ഹൈപ്പായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ആ ഹൈപ്പ് തിയറ്ററിലും സൂര്യ ചിത്രം നിലനിര്‍ത്തുന്നുണ്ടോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സൂര്യയുടെ കങ്കുവ കണ്ടവര്‍ ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണമാണ് അഭിപ്രായപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.
തമിഴകത്തിന്റെ സൂര്യ നായകനായ കങ്കുവയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധിപ്പേരാണ് എഴുതിയിരിക്കുന്നത്. സൂര്യയുടെ കങ്കുവയില്‍ അതിഗംഭീര ആക്ഷൻ രംഗങ്ങളാണ് ഉള്ളതെന്നാണ് അഭിപ്രായങ്ങള്‍. കഥ ദൈര്‍ഘ്യമുള്ളതാണെങ്കിലും ഇഷ്‍ടം തോന്നുന്നതാണെന്ന് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു. സിരുത്തൈ ശിവയുടെ മേക്കിംഗ് മികച്ചതാണ്. ചിത്രത്തിന്റേത് ഇമോഷണല്‍ ഫസ്റ്റ് ഹാഫാണ്. സൂര്യയുടെ മികച്ച പ്രകടനമാണ്. സംഗീതവും മികച്ചതാണെന്നാണ് അഭിപ്രായങ്ങള്‍ വരുന്നത്.
1st Half Super⭐⭐⭐⭐
Kanguva Scene Elam Bangam 🔥 Super Acting 🥵💥 BGM Tharam🔥
Francis Charector Konjam Strong ah panirukalam... Average 🙂
Pakka Intermission 🔥 Sema Charector🔥
Waiting For 2nd half 🤝 pic.twitter.com/jJmpMrkenY
Periodic portions are 🔥🔥🔥🔥🔥
SIVA RUDRATHAANDAVAM 🔥🔥🔥
pic.twitter.com/2TT2YmpfNn
First Half Review
- Title Cade is new in this film
- The character of is first shown in this film.
- - - - RK character Rolex Super 👌🏻
- Song 💃🏻 is super.
- Kanguva character comes after 20 minutes
- Fire Song Music… pic.twitter.com/wAUb4839nR
Rating kanguva is ⭐⭐⭐⭐4/5
Screen ⏯️ better
Dramatic ✨ insane
Story' longest but best
Action full... Ooooo goosebumps
Over all time 🐐 pic.twitter.com/W7ZVKV0UWz
കങ്കുവ എന്ന സിനിമയിലെ നായക താരമായ സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്‍സ്‍ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിരുത്തൈ ശിവയ്‍ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്. വെട്രി പളനിസ്വാമിയാണ് വരാനിരിക്കുന്ന സൂര്യ ചിത്രമായ കങ്കുവയുടെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീതം.
കങ്കുവയുടെ ബജറ്റ് ഏകദേശം 350 കോടിയോളമാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ സൂര്യയുള്ളത്. സൂര്യ ടൈറ്റില്‍ കഥാപാത്രമായ കങ്കുവയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. രണ്ടാമത്തേത് പുതിയ കാലത്തെ ഒരു കഥാപാത്രമായ ഫ്രാൻസിസ് ആണ്.
Read More: ദ രാജാ സാബ് എങ്ങനെയുണ്ടാകും?, ആദ്യ റിവ്യു പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക