​ഗംഭീര ദൃശ്യവിസ്മയവുമായി 'തലൈവനെ..'; പതിനേഴ് ​ഗായകർ ആലപിച്ച കങ്കുവയിലെ പുത്തൻ ​ഗാനമെത്തി

By Web Team  |  First Published Oct 29, 2024, 7:47 PM IST

പതിനേഴ് പേര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 


സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രം 'കങ്കുവ'യിലെ പുതിയ ​ഗാനം റിലീസ് ചെയ്തു. 'തലൈവനെ..' എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രേക്ഷകന് ​ഗംഭീര ദൃശ്യവിരുന്ന് ഒരുക്കുന്നതാകും ​ഗാനമെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. മദൻ കർക്കിയാണ് രചന. 

അരവിന്ദ് ശ്രീനിവാസ്, ദീപക് ബ്ലൂ, ഷെൻബാഗരാജ്, നാരായണൻ രവിശങ്കർ, ഗോവിന്ദ് പ്രസാദ്, ഷിബി ശ്രീനിവാസൻ, പ്രസന്ന ആദിശേഷ, സായിശരൺ, വിക്രം പിട്ടി, അഭിജിത്ത് റാവു, അപർണ ഹരികുമാർ, സുസ്മിത നരസിംഹൻ, പവിത്ര ചാരി, ലവിത ലോബോ, ദീപ്തി സുരേഷ്, ലത കൃഷ്ണ, പത്മജ ശ്രീനിവാസൻ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. കങ്കുവ നവംബര്‍ 14ന് തിയറ്ററുകളില്‍ എത്തും. 

Latest Videos

'മുറ' ടീമിന് അഭിനന്ദനങ്ങളുമായി ചിയാൻ വിക്രം; ട്രെയിലർ ഗംഭീരമെന്നും താരം

അതേസമയം, ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 34 മിനിറ്റാണ് കങ്കുവയുടെ ദൈര്‍ഘ്യം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കങ്കുവ. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് തിയറ്ററുകളിൽ എത്തുക. ബോബി ഡിയോള്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട്. സ്റ്റുഡിയോ ഗ്രീൻ, യുവി ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ദിഷ പഠാനിയാണ് കങ്കുവയിലെ നായിക. ബോബി ഡിയോൾ, നടരാജൻ സുബ്രഹ്മണ്യം, ജഗപതി ബാബു, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി, കോവൈ സരള, ആനന്ദരാജ്, രവി രാഘവേന്ദ്ര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!