നവംബർ 14ന് ആണ് കങ്കുവ റിലീസ് ചെയ്യുക.
സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കങ്കുവ റിലീസിന് ഇനി വെറും അഞ്ച് ദിവസം മാത്രം. റിലീസിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾ ആരാധകർ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലും വൻ റിലീസിന് ആണ് കങ്കുവ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം 550 സ്ക്രീനുകളിൽ കേരളത്തിൽ കങ്കുവ റിലീസ് ചെയ്യും. ലോകമെമ്പാടുമായി ആദ്യദിനം 2200ലധികം ഷോകളാണ് ഉണ്ടാകുക.
നവംബർ 14ന് ആണ് കങ്കുവ റിലീസ് ചെയ്യുക. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക എന്നിവടങ്ങളിലും ഷോ പുലര്‍ച്ചെയുണ്ടാകും എന്നാണ് വിവരം. തമിഴ്നാട്ടിൽ ഒൻപത് മണിമുതലാകും ഷോ ആരംഭിക്കുക. നവംബര്‍ 14നാണ് ചിത്രത്തിന്റെ റിലീസ്. 350 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം 38 ഭാഷകളിലായി റിലീസ് ചെയ്യും.
ബോളിവുഡ് താരം ബോബി ഡിയോൾ വില്ലൻ വേഷം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ദിശ പട്ടാണിയാണ്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാർ, ജഗപതി ബാബു, ഹാരിഷ് ഉത്തമൻ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്‌സ്‌ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്ന് രചിച്ച ചിത്രം, 1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥയാണ് പറയുന്നത്.
നടന്‍ നെപ്പോളിയന്റെ മകൻ വിവാഹിതനായി; കണ്ണുകള്‍ നിറഞ്ഞ് താരം, വീഡിയോ
ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 34 മിനിറ്റാണ് കങ്കുവയുടെ ദൈര്‍ഘ്യം. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് തിയറ്ററുകളിൽ എത്തുക. സ്റ്റുഡിയോ ഗ്രീൻ, യുവി ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം