ഇനി 14 ദിവസം, ബജറ്റ് 350 കോടി, സൂര്യക്ക് മുന്നിൽ ആരൊക്കെ വീഴും? വിജയിയോ രജനിയോ ? കങ്കുവ കസറുമെന്ന് ആരാധകർ

By Web Team  |  First Published Oct 31, 2024, 7:39 AM IST

ബിഗ് ബഡ്ജറ്റിൽ പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങിയ കങ്കുവ. 


മിഴ് സിനിമാസ്വാദകരും സൂര്യ ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് കങ്കുവ. പ്രഖ്യാപനം മുതൽ കൗതുകം സൃഷ്ടിച്ച ചിത്രം, പിന്നാലെ വന്ന അപ്ഡേറ്റുകളിലൂടെ പ്രേക്ഷക പ്രതീക്ഷ വാനോളം ഉയർത്തുക ആയിരുന്നു. കങ്കുവ തീയറ്ററുകളിൽ എത്താൻ ഇനി വെറും പതിനാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇതിനോടകം തന്നെ ആരാധകർ ആഘോഷം തുടങ്ങി കഴിഞ്ഞു. 

ബിഗ് ബഡ്ജറ്റിൽ പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങിയ കങ്കുവ നവംബർ 14ന് ആഗോള വ്യാപകമായി റിലീസ് ചെയ്യും.  350 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് ട്രേ‍ഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. 38 ഭാഷകളിലായി റലീസ് ചെയ്യുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. 

Latest Videos

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് കങ്കുവ നിർമ്മിച്ചിരിക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോൾ വില്ലൻ വേഷം ചെയ്യുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ദിശ പട്ടാണിയാണ്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാർ, ജഗപതി ബാബു, ഹാരിഷ് ഉത്തമൻ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്‌സ്‌ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്ന് രചിച്ച ചിത്രം, 1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥയാണ് പറയുന്നത്.

ഈ സാഹോദര ബന്ധമാണ് ഏറ്റവും മനോഹരം; അമ്മമാരെപോലെ മക്കളുമെന്ന് പേളി മാണി

ഛായാഗ്രഹണം- വെട്രി പളനിസാമി, സംഗീതം- ദേവിശ്രീ പ്രസാദ്, എഡിറ്റർ- നിഷാദ് യൂസഫ്, കലാസംവിധാനം- മിലൻ, രചന- ആദി നാരായണ, സംഭാഷണം- മദൻ കർക്കി, ആക്ഷൻ- സുപ്രീം സുന്ദർ, കോസ്റ്റ്യൂം ഡിസൈനർ- അനുവർധൻ, ദത്‌ഷാ പിള്ളൈ, വസ്ത്രങ്ങൾ- രാജൻ, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യൽ മേക്കപ്പ്- രഞ്ജിത് അമ്പാടി, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈൻ- ടി ഉദയ് കുമാർ, സ്റ്റിൽസ്- സി. എച്ച് ബാലു, എഡിആർ- വിഘ്നേഷ് ഗുരു, കോ ഡിറക്ടർസ്- ഹേമചന്ദ്രപ്രഭു-തിരുമലൈ, അസോസിയേറ്റ് ഡയറക്ടർ- എസ് കണ്ണൻ-ആർ തിലീപൻ- രാജാറാം- എസ്. നാഗേന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ- കബിലൻ ചെല്ലയ്യ, കളറിസ്റ്റ്- കെ എസ് രാജശേഖരൻ, വിഎഫ്എക്സ് ഹെഡ്- ഹരിഹര സുതൻ, പ്രൊഡക്ഷൻ കൺട്രോളർ- ആർ.എസ് സുരേഷ്മണിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- രാമ ഡോസ്, ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ- ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!