വേട്ടയ്യനായി വഴിമാറി, എത്തുമോ സൂര്യയുടെ ചിത്രത്തിനായി രജനികാന്ത്?, ഫലിക്കുമോ ആ തന്ത്രങ്ങള്‍?

By Web Team  |  First Published Oct 14, 2024, 3:31 PM IST

രജനികാന്തിനെ കങ്കുവ ടീം ക്ഷണിച്ചിട്ടുണ്ട്.


തമിഴകത്തിന്റെ രജനികാന്തിന്റെ വേട്ടയ്യനുള്ളതിനാല്‍ സൂര്യ ചിത്രം കങ്കുവയുടെ റിലീസ് മാറ്റിവയ്‍ക്കാൻ തീരുമാനിച്ചിരുന്നു. അതിനാല്‍ രജനികാന്തിന്റെ വേട്ടയ്യന് ഒറ്റയ്‍ക്ക് തിയറ്ററുകളില്‍ മുന്നേറാനായി. കങ്കുവയും പ്രതീക്ഷയേറയുള്ള ഒരു ചിത്രമാണ്. കങ്കുവയുടെ പ്രചാരണത്തിന്റെ ഭാഗമായി പ്രിയ താരം രജനികാന്തിനെയും പങ്കെടുപ്പിക്കാൻ സൂര്യ ശ്രമിക്കുകയാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ഒക്ടോബര്‍ 20ന് ആയിരിക്കും സൂര്യ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്  ശ്രീ സായ്‍റാം എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുക എന്ന പുതിയ വാര്‍ത്തയാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ലോഞ്ചിന് രജനികാന്തിനെയും ചിത്രത്തിന്റെ നായകനും ടീമും ക്ഷണിച്ചെന്നാണ് റിപ്പോര്‍ട്ട്. നടൻ രജികാന്തും എത്തിയാല്‍ സൂര്യ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പ്രതീക്ഷിച്ചതിനപ്പുറം ഗംഭീരമാകും.

Latest Videos

സംവിധായകൻ സിരുത്തൈ ശിവയുടെ കങ്കുവ സിനിമയിലെ ഗാനം നേരത്തെ പുറത്തുവിട്ടത് ചര്‍ച്ചയായിരുന്നു. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സൂചിപ്പിച്ചു. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

വമ്പൻമാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ്‍ നേടിയത് എന്നതും സൂര്യയുടെ ചിത്രം കങ്കുവയില്‍ വലിയ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കാട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കി.

Read More: ആ വൻ താരം നിരസിച്ചു, വേട്ടയ്യനിലേക്ക് ഒടുവില്‍ ഫഹദെത്തി, പിന്നീട് നടന്നത് ചരിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!