സിനിമയിൽ മാത്രമല്ല, ഇൻസ്റ്റയിലും പണിതുടങ്ങി 'കൺവിൻസിങ് സ്റ്റാർ'; 'ദേ ചേട്ടൻ പിന്നേം' എന്ന് ആരാധകർ

By Web Team  |  First Published Sep 30, 2024, 4:15 PM IST

സുരേഷ് കൃഷ്ണയുടെ പുതിയ പോസ്റ്റും വൈറല്‍. 


ഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയ ഭരിക്കുന്നത് ഒരു കൺവിൻസിങ് സ്റ്റാർ ആണ്. അതേ മലയാള സിനിമാ താരം സുരേഷ് കൃഷ്ണ. ഒട്ടനവധി സിനിമകളിൽ സുഹൃത്തുക്കളെ അടക്കം പറഞ്ഞ് പറ്റിക്കുന്ന അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ കൂട്ടിയിണക്കി നിരവധി വീഡിയോകളാണ് ഇതിനോടകം സോഷ്യൽ ലോകത്ത് പ്രചരിക്കുന്നത്. ചതിയുടെ വിവിധ അവസ്ഥാന്തരങ്ങളെ കാണിച്ച് കൊടുത്ത സുരേഷ് കൃഷ്ണയുടെ വേഷങ്ങൾ ഏറെ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തു. ഒപ്പം ക്രിസ്റ്റ്യൻ ബ്രദേഴ്സിലെ 'പനിനീർ നില..' എന്ന ​ഗാനവും ട്രെന്റിങ്ങിൽ ഇടം നേടി. 

എന്നാൽ സിനിമയിൽ മാത്രമല്ല ഇൻസ്റ്റയിലും കൺവിൻസിങ് സ്റ്റാർ പണിതുടങ്ങിയിരിക്കുകയാണ്. സുരേഷ് കൃഷ്ണയുടെ പോസ്റ്റാണ് ഇതിന് കാരണം. "ഒരു ചതിയന്റെ വിജയം നന്ദി 100K", എന്നായിരുന്നു നടികർ എന്ന സിനിമയിലെ കഥാപാത്ര ഫോട്ടോയ്ക്ക് ഒപ്പം സുരേഷ് കൃഷ്ണ കുറിച്ചത്. ഇൻസ്റ്റാ​ഗ്രാമിൽ 100കെ ഫോളോവേഴ്സ് എന്നതാണ് ഈ പോസ്റ്റ് കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ താരത്തിന്റെ ഐഡിയിൽ കയറി നോക്കിയാലാകട്ടെ 59.2K ഫോളോവേഴ്സാണ് സുരേഷ് കൃഷ്ണയ്ക്ക് ഉള്ളത്. 

Latest Videos

പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രം​ഗത്ത് എത്തിയത്. "നിങ്ങ കമൻ്റ് വായിച്ചിരി. ഞാൻ 100K ആയിട്ട് വരാം, അണ്ണൻ കേക്ക് റെഡിയാക്ക്. ഞാൻ ആൾക്കാരെയും കൂട്ടിവരാം, നീ ഇവിടെ 100K എണ്ണി ഇരുന്നോ. ഞാൻ പോയി 50K സെലിബ്രേറ്റ് ചെയ്യട്ടെ", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. അതേസമയം, സുരേഷ് കൃഷ്ണയ്ക്ക് വൈകാതെ 100K ഫോളോവേഴ്സ് ആകുമെന്നും ആക്കണമെന്നും പറഞ്ഞ് കമന്റ് ചെയ്യുന്നവരും ധാരാളമാണ്. 

അതേസമയം, 'ജയ് മഹേന്ദ്രന്‍' എന്ന സീരീസ് സുരേഷ് കൃഷ്ണയുടേതായി റിലീസിന് ഒരുങ്ങുകയാണ്. സോണി ലിവ്വിലൂടെ ഒക്ടോബര്‍ പതിനൊന്ന് മുതല്‍ സീരീസ് സ്ട്രീമിംഗ് ആരംഭിക്കും. സൈജു കുറുപ്പാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

തിയറ്ററിൽ ശോഭിച്ചില്ല, ഒടിടിയിൽ അങ്ങ് കത്തിക്കയറി; ഒടുവിൽ ആ സുവർണ നേട്ടത്തിൽ 'ഭ​രതനാട്യം'

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!