നടൻ സുരേഷ് ഗോപിയുടെ മിമിക്രി വീഡിയോ കാണാം.
ഗൗരവമുള്ള വേഷങ്ങളിലാണ് സുരേഷ് ഗോപിയെ സിനിമകളില്‍ മിക്കപ്പോഴും കാണാറുള്ളത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ തമാശ ആസ്വദിക്കുന്ന ആളാണ് സുരേഷ് ഗോപി. മിമിക്രിയെ പ്രോത്സാഹിപ്പിച്ച് സുരേഷ് ഗോപി രംഗത്ത് എത്താറുണ്ട്. ഇപ്പോഴിതാ സുധീര്‍ പറവൂരിന്റെയൊപ്പമുള്ള ഒരു വീഡിയോയാണ് സുരേഷ് ഗോപിയുടേതായി ചര്‍ച്ചയാകുന്നത്.
സുധീര്‍ പറവൂരിന്റെ 'ക്ലിഞ്ഞോ പ്ലിഞ്ഞോ' മിമിക്രി ഗാനം സുരേഷ് ഗോപിയും വേദിയില്‍ പാടുകയാണ്. സുധീര്‍ പറവൂര്‍ രസകരമായ ഒരു വരി പാടിയപ്പോള്‍ അതെനിക്ക് വേണമെന്ന് ആവേശത്തോടെ വ്യക്തമാക്കി തമാശ കലര്‍ത്തി ആലപിക്കുകയാണ് സുരേഷ് ഗോപിയും. ലാളിത്യമുളള മനുഷ്യനാണ് സുരേഷ് ഗോപിയെന്ന് വീഡിയോ കണ്ടവര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും സുരേഷ് ഗോപിയുടെ മിമിക്രി വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
സുരേഷ് ഗോപി നായകനായുള്ള പുതിയ സിനിമയായി 'ഗരുഡൻ' ആണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ഗരുഡനു'ണ്ട്. അരുണ്‍ വര്‍മയാണ് സുരേഷ് ഗോപി ചിത്രം ഒരുക്കുന്നത്. മിഥുൻ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ.
സുരേഷ് ഗോപി ചിത്രമായി ഒടുവിലെത്തിയത് 'മേം ഹൂം മൂസ'യാണ്. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ദില്ലി, ജയ്‍പൂർ, പുഞ്ച്, വാഗാ ബോർഡർ, എന്നിവിടങ്ങളിലായാണ് ഉത്തരേന്ത്യൻ രംഗങ്ങൾ ചിത്രീകരിച്ചത്. കോൺഫിഡന്റ് ഗ്രൂപ്പ്, ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചിത്രം നിർമ്മിച്ചിരിക്കുന്നു.
ദില്ലി, ജയ്‍പൂർ, പുഞ്ച്, വാഗാ ബോർഡർ, എന്നിവിടങ്ങളിലായാണ് ഉത്തരേന്ത്യൻ രംഗങ്ങൾ ചിത്രീകരിച്ചത്. വിഷ്‍ണു നാരായണൻ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.
Read More: ദേവാംഗിയെ പേര് വിളിച്ച് ചേര്‍ത്തുപിടിച്ച് 'ചന്ദനമഴ'യിലെ 'അഭിഷേക്'
'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്