വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വച്ച് നടന്നു.
തിരുവനന്തപുരം: ചലച്ചിത്ര നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു. ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വച്ച് നടന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. ഇദ്ദേഹം ബിസിനസുകാരൻ ആണ്. വിവാഹം അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുമെന്നാണ് വിവരം.
അടുത്തിടെ യുബിസിയില്‍ നിന്ന് സൗഭ്യ സുരേഷ് ബരുദം നേടിയിരുന്നു. ബിരുദദാന ചടങ്ങിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാഗ്യ. പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍.
സുരേഷ് ഗോപിക്കും ഗോകുലിനും പിന്നാലെ മാധവും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. 'കുമ്മാട്ടികളി' ആണ് മാധവിന്‍റെ ആദ്യ ചിത്രം. അതേസമയം, സുരേഷ് ഗോപിയുടേതായി 'ഗരുഡൻ' എന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ബിജു മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. അരുണ്‍ വര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. ലീഗല്‍ ത്രില്ലര്‍ സ്വാഭവത്തിലുള്ള ഒരു ചിത്രമാണ് 'ഗരുഡൻ'. മിഥുൻ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ.
'ഇങ്ക നാൻ താ കിംഗ്'; 'ഹുക്കും' പ്രിവ്യൂവിൽ 'ജയിലറു'ടെ വിളയാട്ടം
'മേം ഹൂം മൂസ' ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മലയാളം സിനിമ. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഒരു ആര്‍മി ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ സുരേഷ് ഗോപി എത്തിയത്. കോൺഫിഡന്റ് ഗ്രൂപ്പ്, ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മാണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..