സുനിൽ സുഖദയുടെ കാറിന് നേരെ തൃശൂരിൽ ആക്രമണം, നടന് പരിക്ക്; ആക്രമിച്ചത് രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം

By Web Team  |  First Published Jan 15, 2023, 5:33 PM IST

സംഭവത്തിൽ ആളൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്


തൃശൂർ: ചലച്ചിത്ര താരം സുനിൽ സുഖദയുടെ കാറിന് നേരെ തൃശൂരിൽ ആക്രമണം. രണ്ടു ബൈക്കുകളിൽ വന്ന നാലു പേർ തൃശൂർ കുഴിക്കാട്ടുശേരിയിൽ വച്ചാണ് നടന്‍റെ കാറിന് നേരെ ആക്രമണം നടത്തിയത്. സഞ്ജു, ബിന്ദു തലം കല്യാണി എന്നിവരുൾപ്പെടെയുള്ള നാടക സംഘത്തിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. രണ്ടു ബൈക്കുകളിൽ വന്ന നാലു പേരാണ് തങ്ങളെ ആക്രമിച്ചതെന്ന് കാർ യാത്രക്കാർ പൊലീസിനോട് പറഞ്ഞു. കാറിന്‍റെ മുൻവശത്തെ ചില്ല് തല്ലിതകർത്തു. നാടക പരിശീലന ക്യാംപുമായി ബന്ധപ്പെട്ട് കുഴിക്കാട്ടുശേരിയിൽ എത്തിയതായിരുന്നു ഇവര്‍. ആളൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികളെ ഉടൻ തന്നെ പിടികൂടാനാകുമെന്ന് പൊലീസ് പ്രതികരിച്ചു.

ശബരിമല പാതയിൽ വീണ്ടും അപകടം, തീർത്ഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; കളക്ടറടക്കമുള്ളവർ സ്ഥലത്തെത്തി

Latest Videos

undefined

അതേസമയം ഇന്നലെ നടൻ ബാലയുടെ വീട്ടിൽ ആക്രമണശ്രമം നടന്ന സംഭവത്തിൽ പ്രതികളെ കണ്ടെത്താനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കാറിലെത്തിയ രണ്ട് പേരാണ് ബാലയുടെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. നടൻ ബാല കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഇവർ വീട്ടിലെത്തി ആക്രമണം നടത്തിയത്. ബാലയുടെ ഭാര്യ എലിസബത്ത് മാത്രമായിരുന്നു ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. അക്രമി സംഘം വാതിലിൽ തട്ടി ശബ്ദമുണ്ടാക്കിയതോടെ എലിസബത്ത് ഭയന്നതായി ബാല പറഞ്ഞു. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചവരാണ് എത്തിയിരുന്നതെന്ന് സി സി ടി വി ദൃശ്യങ്ങൾ തെളിയിക്കുന്നതായി ബാല ചൂണ്ടികാട്ടി. മൂന്നുപേർ സംഘത്തിൽ ഉണ്ടെന്നും ഫ്ലാറ്റുകളുടെ പാർക്കിംഗ് ഏരിയയിൽ സ്ത്രീകൾക്ക് ഉൾപ്പെടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല പറഞ്ഞു. ബാലയുടെ അയൽ വീടുകളിലും ഇവർ എത്തി ഭീഷണിപ്പെടുത്തിയതായും നടൻ പറഞ്ഞു. മറ്റു വീടുകളിൽ നിന്ന് ഹെൽമെറ്റും സൈക്കിളുകളും ഉൾപ്പെടെ മോഷ്ടിക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല പരാതിയിൽ പറഞ്ഞു.

നടൻ ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം

click me!