
ഏറെ ആകാംഷയുയർത്തുന്ന ആസാദിയുടെ ട്രെയിലർ റിലീസ് ആയിരിക്കുന്നു. ശ്രീനാഥ് ഭാസി, രവീണ രവി, വാണി വിശ്വനാഥ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രം മെയ് 9ന് തീയറ്ററിലെത്തും.
രഘു എന്ന നായക കഥാപാത്രത്തെ ശ്രീനാഥ് ഭാസി അവതരിപ്പിക്കുമ്പോൾ ഗംഗ എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിക്കുന്നത്. ഡബ്ബിംഗ് താരം കൂടിയായ രവീണയുടെ ഫഹദ് ചിത്രമായ മാമന്നന് ശേഷമുള്ള മികച്ച കഥാപാത്രമാണ് ഇത്. ശിവൻ എന്ന അതിശക്തമായ അച്ഛൻ കഥാപാത്രത്തെയാണ് ലാൽ അവതരിപ്പിക്കുന്നത്.
പൊലീസിന്റേയും മറ്റ് വമ്പൻമാരുടേയും പ്രതിരോധം തകർത്ത് കൊലപാതക കേസിൽ ശിക്ഷയനുഭവിക്കുന്ന ഭാര്യയെ ആശുപത്രിയിൽ നിന്നും കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന നായകൻ. തൊണ്ണൂറുശതമാനവും നടക്കാൻ സാധ്യതയില്ലാത്ത ഈ പദ്ധതിയാണ് രഘുവും സംഘവും ഒരുക്കുന്നത്. തന്റെ ഭാര്യയെ രക്ഷിക്കാൻ രഘുവെന്ന ചെറുപ്പക്കാരന് സാധിക്കുമോ? എന്നതാണ് ചിത്രം പറയുന്നത്.
സീറ്റ് എഡ്ജ് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രം ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് നിർമ്മിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ പോകുന്ന ഈ ത്രില്ലറിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സാഗറാണ്. സൈജു കുറുപ്പ്, വിജയകുമാർ,ജിലു ജോസഫ്, രാജേഷ് ശർമ്മ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തിൽ, ഷോബി തിലകൻ, ബോബൻ സാമുവൽ ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടൻ, ഗുണ്ടുകാട് സാബു, അഷ്ക്കർ അമീർ, മാലാ പാർവതി, തുഷാര തുടങ്ങിയവരും അഭിനയിക്കുന്നു.
'അന്ന് അച്ഛന്‍, അമ്മാവൻ റോളുകള്‍ക്കായി വിളി വന്നു തുടങ്ങി'; പിന്നീട് സംഭവിച്ചത് പറഞ്ഞ് സാജൻ സൂര്യ
റമീസ് രാജ, രശ്മി ഫൈസൽ എന്നിവർ സഹ നിർമ്മാതാക്കളായ ആസാദിയുടെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാൻലി സംഗീതം- വരുൺ ഉണ്ണി, റീ റിക്കോഡിംഗ് മിക്സിംഗ്- ഫസൽ എ ബക്കർ, പ്രൊഡക്ഷൻ ഡിസൈനർ- സഹാസ് ബാല, സൗണ്ട് ഡിസൈൻ- സൗണ്ട് ഐഡിയാസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- അബ്ദുൾ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ- റെയ്സ് സുമയ്യ റഹ്മാൻ, പ്രൊജക്റ്റ് ഡിസൈനർ- സ്റ്റീഫൻ വല്ലിയറ, പ്രൊഡക്ഷൻ കൺട്രോളർ- ആന്റണി എലൂർ, കോസ്റ്റ്യൂം- വിപിൻ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, ഡിഐ- തപ്സി മോഷൻ പിക്ച്ചേഴ്സ്, കളറിസ്റ്റ്- അലക്സ് വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സജിത്ത് ബാലകൃഷ്ണൻ, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ- അഭിലാഷ് ശങ്കർ, ബെനിലാൽ ബാലകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ- അനൂപ് കക്കയങ്ങാട്, പിആർഒ- പ്രതീഷ് ശേഖർ, സതീഷ് എരിയാളത്ത്, സ്റ്റിൽസ്- ഷിജിൻ പി രാജ്, വിഗ്നേഷ് പ്രദീപ്, വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച്, ട്രെയിലർ കട്ട്- ബെൽസ് തോമസ്, ഡിസൈൻ- 10 പോയിന്റസ്, മാർക്കറ്റിംഗ് കൺസൾട്ടന്റ്- മെയിൻലൈൻ മീഡിയ. സെന്റട്രൽ പിക്ചേഴ്സാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ